ബംഗാള്‍ ഉള്‍ക്കടലില്‍ ഇനിയും ന്യൂനമര്‍ദ്ദം രൂപപ്പെടുന്നതിനാല്‍ കേരളത്തില്‍ 25 മുതല്‍ മഴ ശക്തമാകാന്‍ സാധ്യത

27 വരെയാണ് മഴ പ്രതീക്ഷിക്കുന്നത്. കാലവര്‍ഷക്കാലത്തെപ്പോലെ തുടര്‍ച്ചയായ മഴയല്ല, ഇടവിട്ടുള്ള മഴയാണ് പെയ്യുക.

25ന് മറ്റൊരു ന്യൂനമര്‍ദ്ദം രൂപപ്പെടാനുള്ള സാധ്യതയുണ്ട്. ഇത് തീവ്രന്യൂനമര്‍ദ്ദമായി 27-ന് ഒഡിഷയ്ക്കും ആന്ധ്രാപ്രദേശിനും ഇടയില്‍ കരയില്‍ കടക്കാനുള്ള സാധ്യതയുണ്ട്.

ഈ ന്യൂനമര്‍ദം ശക്തമാകുമെന്നതിനാലാണ് കേരളത്തില്‍ 25 മുതല്‍ കനത്തമഴ പ്രതീക്ഷിക്കുന്നത്. 26-ന് ഇടുക്കി, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ മഞ്ഞ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *