രാഹുല്‍ ഗാന്ധിയെ പരിഹസിച്ച് പ്രകാശ് ജാവദേക്കര്‍

ന്യൂഡല്‍ഹി: നോട്ടുകള്‍ മാറാനും മറ്റുമായി നെട്ടോട്ടമോടുന്ന ജനങ്ങള്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി എടിഎമ്മിനു മുന്നില്‍ വരി നിന്നതിനെയാണ് പ്രകാശ് ജാവദേക്കര്‍ പരിഹസിച്ചത്. കറന്‍സി മാറ്റാന്‍ രാഹുല്‍ ബാങ്ക് ശാഖയിലെത്തിയതു മാധ്യമശ്രദ്ധ നേടാനുള്ള പരിപാടിയായിരുന്നെന്ന് ജാവദേക്കര്‍ പ്രതികരിച്ചു. പാര്‍ലമെന്റ് സ്ട്രീറ്റിലെ എസ്ബിഐ ശാഖയ്ക്കു മുന്നില്‍ ക്യൂ നിന്ന രാഹുല്‍ ഗാന്ധി ജീവിതത്തില്‍ ആദ്യമായാകും ബാങ്ക് സന്ദര്‍ശിച്ചതെന്നും അദ്ദേഹം പറഞ്ഞു.

കൂടാതെ നെഹ്‌റു കുടുംബത്തില്‍ പിറന്നവര്‍ക്കുപോലും ക്യൂ നില്‍ക്കേണ്ടിവന്നതു പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വിജയമാണെന്നും ഉന്നതവംശങ്ങളില്‍ പിറന്നവരും ഇനി ക്യൂ നിന്നു നിയമത്തെ നേരിടേണ്ടിവരുമെന്നു ജാവദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

രാഹുല്‍ ഗാന്ധി ക്യൂ നില്‍ക്കാതെയാണു കോണ്‍ഗ്രസില്‍ നേതാവായത്. പാര്‍ട്ടിയില്‍ ഏറെ അനുഭവസമ്ബത്തും കഴിവുമുള്ളവരെ മറികടന്നു രാഹുല്‍ നേതാവായത് ദുഷ്പ്രഭുത്വ രീതിയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി

Leave a Reply

Your email address will not be published. Required fields are marked *