മലപ്പുറം: കശ്്മീരില്‍ തുടങ്ങിയ പ്രവീണയുടെ ബൈക്ക് യാത്രക്ക് മലപ്പുറത്തെ സഞ്ചാരികൂട്ടത്തിന്റെ വരവേല്‍പ്പ്. ഇന്ത്യ ചുറ്റി കാതങ്ങള്‍ താണ്ടിയുള്ള ഈ മലയാളി പെണ്‍കൊടിയുടെ സഞ്ചാരം കേരളത്തിലൂടെയാണിപ്പോള്‍ കടന്നു പോയി കൊണ്ടിരിക്കുന്നത്. ഞായറാഴ്ച മലപ്പുറം ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സ്വീകരണം ഏറ്റുവാങ്ങിയ ശേഷം ഇന്നലെ യാത്ര പാലക്കാട് ജില്ലയിലേക്ക് കടന്നു.
കോഴിക്കോട് ജില്ലയിലെ ചാത്തമംഗലം വെള്ളനൂര്‍ സ്വദേശിനിയായ പ്രവീണ വസന്തിന്റെ ഏകാംഗ ഭാരത യാത്ര ഒരു ദിവസം പിന്നിട്ടിരിക്കുന്നു. ബുള്ളറ്റില്‍ ഒരു പെണ്‍കുട്ടി നടത്തുന്ന മാസങ്ങള്‍ നീണ്ടു നില്‍ക്കുന്ന യാത്ര ഏവരെയും വിസ്മയിപ്പിക്കുകയാണ്.
ഇന്ത്യന്‍ പ്രതിരോധ സേനക്ക് ഏക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് കരസേനയില്‍ ഉദ്യോഗസ്ഥനായ ചാത്തമംഗലം സ്വദേശി വസന്തിന്റെ മകള്‍ പ്രവീണ (27) തന്റെ യാത്ര ആരംഭിച്ചത്. ഡിസംബര്‍ എട്ടിന് ചണ്ഡീഗഡില്‍ നിന്ന് ആരംഭിച്ച യാത്ര കശ്്മീരിലെത്തി വിവിധ സംസ്ഥാനങ്ങള്‍ പിന്നിട്ട് കശ്്മീരില്‍ തിരിച്ചെത്തും. വിവിധ ഇന്ത്യന്‍ സംസ്ഥാനങ്ങള്‍ക്ക് പുറമെ നേപ്പാള്‍,ഭൂട്ടാന്‍ എന്നീ രാജ്യങ്ങളെയും ബന്ധിപ്പിച്ചാണ് പ്രവീണ യാത്ര ആസൂത്രണം ചെയ്തിരിക്കുന്നത്.
എം.ബി.എ ബിരുദധാരിയായ പ്രവീണ കഴിഞ്ഞ മൂന്നു വര്‍ഷമായി സ്ഥിരമായി ബൈക്കില്‍ ദീര്‍ഘദൂര യാത്രകള്‍ നടത്തി വരുന്നുണ്ട്. ബൈക്ക് യാത്രയോടുള്ള അഭിനിവേശമാണ് പ്രവീണയെ മുന്നോട്ടു നയിക്കുന്നത്. എല്ലാ ദിവസവും രാവിലെ ആറുമുതല്‍ വൈകീട്ട് ആറ് വരെയാണ് യാത്ര. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളിലെ മലനിരകളിലൂടെയുള്ള യാത്രകള്‍ മഞ്ഞുമൂലം മുന്‍നിശ്ചയിച്ച പ്രകാരമല്ല പൂര്‍ത്തിയാക്കിയത്. പലപ്പോഴും മണിക്കൂറുകള്‍ വൈകിയാണ് യാത്ര തുടങ്ങാനായതെന്ന് പ്രവീണ പറഞ്ഞു. അതേ സമയം, നല്ല കാലാവസ്ഥയുള്ള തെക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ സമയം യാത്രക്കായി ചെലവിടുന്നു. തുടര്‍ച്ചയായ 27 മണിക്കൂര്‍ വരെ യാത്ര ചെയ്ത ദിവസങ്ങളുണ്ട്. ഭക്ഷണത്തിനും മറ്റ് ആവശ്യങ്ങള്‍ക്കുമായി ചെറിയ ഇടവേളകള്‍ മാത്രമാണുണ്ടായിരുന്നത്. കഴിഞ്ഞ ഒരു മാസം കൊണ്ട് 11452 കിലോമീറ്റര്‍ സഞ്ചരിച്ചു കഴിഞ്ഞു. ഇനിയും രണ്ടുമാസത്തോളം പ്രവീണ ഈ യാത്ര തുടര്‍ന്നു കൊണ്ടിരിക്കും. കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ പ്രവീണയുടെ നാലാമത്തെ ഭാരതയാത്രയാണിത്.
വിവിധ സംസ്ഥാനങ്ങളില്‍ പ്രവീണയുടെ യാത്രക്ക് സഞ്ചാരപ്രേമികളുടെയും യാത്രാ കൂട്ടായ്്മകളുടെയും സ്വീകരണം ലഭിക്കുന്നുണ്ട്. അവരുമായി യാത്രാനുഭവങ്ങള്‍ പങ്കുവച്ചാണ് പ്രവീണയുടെ ഭാരതയാത്ര മുന്നോട്ടു പോകുന്നത്.
