റിയാദ് : പ്രമുഖ ഷിയ പുരോഹിതന് ഷെയക്ക് നിമര്‍ അല്‍ നിമറിന്റേയും മറ്റ് 46 പേരുടേയും വധ ശിക്ഷ നടപ്പാക്കിയതായി സൗദി ആഭ്യന്തരമന്ത്രാലയം ഔദ്യോഹികമായി വെളിപ്പെടുത്തി. രാജ്യത്തെ ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയെന്ന കുറ്റം ചുമത്തിയാണ് വധ ശിക്ഷ.
2011 ല്‍ സൗദി അറേബ്യയുടെ കിഴക്കന്‍ പ്രവിശ്യയിലെ ഷിയാക്കള്‍ നടത്തിയ പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ പിന്തുണ നല്കിയ പണ്ഡിതാനാണ് ഷെയഖ് നിമര്‍. പ്രദേശത്തെ ഭൂരിപക്ഷം വരുന്ന ഷിയാക്കളെ പാര്ശ്വവല്ക്കരിക്കുന്നുവെന്നാരോപിച്ചായിരുന്നു പ്രതിഷേധപ്രകടനങ്ങള്‍ നടന്നത്. സംഭവത്തെ തുടര്‍ന്ന്് 2011ല്‍ തന്നെ അറസ്റ്റിലായ നിമറിനെ വധശിക്ഷക്ക് വിധിച്ചത് 2014 ഒക്ടോബറിലായിരുന്നു.
സര്‍ക്കാറിനെതിരെ വിദേശരാജ്യത്തിനുവേണ്ടി ചാരപ്രവര്‍ത്തനം നടത്തിയാതായും സുരക്ഷാസേനക്കെതിരെ ആയുധമെടുത്ത് പോരാടിയതായുമാണ് അദ്ദേഹത്തിനെതിെരയുളള കുറ്റമെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ ഉദ്ധരിച്ച്് അന്താരാഷ്ട വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.സമാധാനപരമായ രീതിയിലായിരിക്കും തങ്ങള്‍ വധശിക്ഷയോട് പ്രതികരിക്കുകയെന്ന് അദ്ദേഹത്തിന്റെ സഹോദരന് വ്യക്തമാക്കി. ഷിയാക്കള്‍ക്കു ഭൂരിപക്ഷമുളള ഇറാന്, സുന്നി ഭൂരപക്ഷമുളള സൗദിയുടെ മുഖ്യശത്രുവാണ്. ഷെയ്ക്കിന്റെ വധശിക്ഷക്ക് സൗദി കനത്ത വില നല്‍കേണ്ടി വരുമെന്നാണ് ഇറാന് പ്രതികരിച്ചത്.
