ദില്ലി : ഇന്നു പുലര്‍ച്ചെ വടക്കുകിഴക്കന്‍ മേഖലകളില്‍ ഭൂചലനമുണ്ടായതായി റിപ്പോര്‍ട്ട്. ബംഗ്ലാദേശ്, മ്യാന്മര് രാജ്യങ്ങളുടെ ചില പ്രദേശങ്ങളിലും ഭൂചനലമുണ്ടായതായി റിപ്പോര്‍ട്ടുകളുണ്ട്. ഭൂചലനത്തിന്റെ വ്യാപ്തി 6.7 രേഖപെടുത്തി. മണിപ്പൂര്‍ തലസ്ഥാനമായ
ഇംഫാലില്‍ നാലുപേര്‍ മരിച്ചതായും 100പേര്‍ക്കു പരിക്കറ്റതായും റിപ്പോര്‍ട്ടുണ്ട്. ഇംഫാലിലെ ഇമാകൈത്താല് മാര്‍ക്കറ്റിനു കേടുപാടുകളുണ്ടായി.
മേഖലയിലെ വീടുകളും കെട്ടിടങ്ങളും താരതമ്യേന ചെറിയരൂപത്തിലുളളതിനാല് വലിയനാശനഷ്ടങ്ങളുണ്ടാവില്ലെന്നാണ് ബന്ധപെട്ടവര്‍ കരുതുന്നുത്. എന്നാല്‍ എത്രത്തോളം നാശനാഷ്ടങ്ങളുണ്ടെന്നത് സംമ്പന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാവുന്നെയുളളൂ. ബംഗ്ലാദേശ് തലസ്താനമായ ധാക്കയിലും പശ്ചിമബംഗാള്‍ തലസ്താനമായ കൊല്‍ക്കത്തയിലും ഗുഹാവതിയിലും ഭൂചലനം എത്രമാത്രം നഷ്ടങ്ങളുണ്ടാക്കിയെന്നതും സംമ്പന്ധിച്ച വിവരങ്ങള്‍ ഇനിയും ലഭ്യമായില്ല.
