സൗദിയും ഇറാനും തമ്മിലുളള നയതന്ത്രബന്ധം വഷളാവുന്നു.

തഹ്‌റാന്‍:സൗദിയിലെ പ്രമുഖ ഷിയാ പണ്ഡിതന്‍ നിംറ് അല്‍ നിംറിനെ വധശിക്ഷക്ക് വിധേയമാക്കിയതിനെ തുടര്‍ന്ന് ഇറാനും സൗദിയും തമ്മിലുളള നയതന്ത്രബന്ധം വഷളാവുന്നു.
ഇറാനിലെ സൗദി എംബസി സ്ഥിതി ചെയ്യുന്ന തെരുവിന് ഷെയ്ക് നിംറ് അല്‍ നിംറ് എന്ന പേരുമാറ്റിയാണ് സൗദി നയതന്ത്ര ഉദ്യോഗസ്ഥരെ ഇറാന്‍  അമ്പരപ്പിച്ചത്. ശത്രുത പുലര്‍ത്തുന്ന രാജ്യങ്ങളോട്
മറ്റു പല രാജ്യങ്ങളും പ്രകടിപ്പിക്കുന്ന രീതിയാണിത്. ശത്രുരാജ്യത്തെ പ്രകോപിപ്പിക്കുന്ന ഇത്തരം നടപടി 1981 ല്‍ ഇറാന്‍ കൈകൊണ്ടിട്ടുണ്ട്. തെഹ്‌റാനിലെ ഇംഗ്ലണ്ട് എംബസി നിലനിന്നിരുന്ന ചര്‍ച്ചില്‍ സട്രീറ്റിന് ബോബി സാന്‍ഡ് സ്ട്രീറ്റെന്നു പേരുമാറ്റിയിരുന്നു.
റഷ്യയെ അമ്പരപ്പിക്കുന്നതിനായി 1984 ല്‍ അമേരിക്കയും ഇത്തരം നടപടി സ്വീകരിച്ചിരുന്നു. അമേരിക്കയില്‍ റഷ്യന്‍ എംമ്പസി നിലനിന്നിരുന്ന തെരുവിന് റഷ്യ ജയിലിലടച്ച വിമതന്റെ പേരിടാന്‍ സെനറ്റ് നിയമം പാസാക്കിയിരുന്നു. ഇപ്പോള്‍ ഇറാന്‍ സൗദി എംബസിയുടെ വിലാസം നിംറിന്റെ പേരിലാക്കിയത് ഇരു രാജ്യങ്ങളും തമ്മിലുളള നയതന്ത്ര ബന്ധത്തെ കൂടതുല്‍ വഷളാക്കിയിരിക്കുകയാണ്.
ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം ക്രൂഡോയിലിന്റെ നില മെച്ചപെടുത്തുമെന്നും കരുതുന്നവരുണ്ട്. മധ്യേഷ്യയിലെ ഏറ്റവും വലിയ എണ്ണ ഉല്‍പാദകരാജ്യങ്ങളാണ് ഇറാനും സൗദിയും.
വധശിക്ഷക്ക് വിധേയമാക്കിയ ഷെയ്ക്ക് നിംറ് അല്‍ നിംറിന്റെ സ്വദേശം സൗദിയുടെ കിഴക്കന്‍ പ്രവിശ്യയാണ്. സൗദിയുടെ ഏറ്റവും വലിയ എണ്ണസ്രോതസ് ഷിയ ഭൂരിപക്ഷമേഖലയായ ഈ കിഴക്കന്‍ പ്രവിശ്യയിലാണ്.
ക്രൂഡോയിലിന്റെ വില അല്‍പം മെച്ചപ്പെടാനുളള സാധ്യതയാണ് അന്താരഷ്ട്ര വിദഗ്ധര്‍ സൂചന നല്‍കുന്നത്. നേരത്തെ എണ്ണവില വര്‍ദ്ധിപ്പിക്കാന്‍ അമേരിക്ക സൗദിയോട് ആവശ്യപെട്ടിരുന്നു. ഉല്‍പാദനം കുറച്ച് വില കൂട്ടാനായിരുന്നു അമേരിക്ക സൗദിയോട് ആവശ്യപെട്ടത്. എന്നാല്‍ ആ ആവശ്യം സൗദി തളളുകയായിരുന്നു.
ഇപ്പോള്‍ സൗദിയും ഇറാനും തമ്മിലുളള ബന്ധം തകര്‍ന്നുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ എണ്ണയുല്‍പാദനം നിര്‍ത്തിവെയക്കാന്‍ സൗദി തയ്യാറാവേണ്ടി വരും. അങ്ങനെയങ്കില്‍ ഇപ്പോള്‍ ബാരലിന് 37 ഡോളര്‍ മാത്രമുളള ക്രൂഡോയില്‍ വില ഉയരാനാണ് സാധ്യത. അതേ സമയം ഇരുരാജ്യങ്ങളും തമ്മിലുളള ബന്ധം മെച്ചപെടുത്തിയാല്‍ ക്രോഡോയിലിന്റെ വില ബാരലിന് 20 ഡോളറിലേക്ക് കൂപ്പൂകുത്താനുളള സാഹചര്യവുമുണ്ടെന്നും നിരീക്ഷണമുണ്ട്

Leave a Reply

Your email address will not be published. Required fields are marked *