ദില്ലി : അഴിമതിക്കും ക്രമകേക്കടിനും കുപ്രസിദ്ധിയാര്‍ജ്ജിച്ച ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡിന്റെ നടത്തിപ്പില്‍ സമൂല മാറ്റങ്ങള്‍ നിര്‍ദ്ദേശിക്കുന്ന ജസറ്റിസ് ലോധ കമ്മീഷന്‍ റിപ്പോര്‍ട്ട് സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് നിലവിലെ ബി.സി.സി.ഐ ഭരണസമിതിക്കു കൈമാറും.
അഴിമതിയും ക്രമക്കേടും തടയുന്ന തരത്തിലുളള സമൂലമാറ്റത്തിനുളള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുണ്ടെന്നാണ് സൂചന. 2013 ല്‍ വാതുവെപ്പ് കേസ് വഴി പുറത്തുവന്ന ഞെട്ടിക്കുന്ന വിവരങ്ങളെ തുടര്‍ന്ന് സുപ്രീകോടതി നേരിട്ടാണ് വിരമിച്ച ജഡ്ജി ആര്‍.എം ലോധയുടെ നേതൃത്വത്തില്‍ മുന്നംഗ സംഘത്തെ നിയോഗിച്ചത്.
കഴിഞ്ഞ ജൂലൈമാസത്തിലാണ് റിപ്പോര്‍ട്ടിന്റെ ആദ്യഭാഗം സമര്‍പ്പിച്ചിരുന്നത്. ചെന്നൈ സൂപ്പര്‍കിംങസ് രാജസ്ഥാന്‍ റോയല്‍സ് എന്നീ ഫ്രാഞ്ചൈസികളെ സസ്‌പെന്റ് ചെയ്യാന്‍ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നിര്‍ദ്ദേശിച്ചിരുന്നു.
ബി.സി.സി.ഐയുടെ ഇപ്പോഴത്തെ ഘടന മാറ്റുന്ന തരത്തിലുളള നിര്‍ദ്ദേശങ്ങള്‍ റിപ്പോര്‍ട്ടിലുളളതായി സൂചനകളുണ്ട്. താരങ്ങളേയും ബോര്‍ഡിനേയും വേര്‍തിരിച്ചുനിര്‍ത്തണമെന്ന നിര്‍ദ്ദേശവും റിപ്പോര്‍ട്ടിലുളളതായാണ് റിപ്പോര്‍ട്ട്.
