കൊച്ചി: പ്രമുഖ നടിയെ ആക്രമിച്ച കേസിലെ പ്രധാനപ്രതി പള്‍സര്‍ സുനിയെ ബലമായി അറസ്റ്റ് ചെയ്ത നടപടി പോലീസ് സേനയ്ക്ക് കളങ്കമെന്ന് പി.ടി. തോമസ് എംഎല്‍എ. സംഭവത്തില്‍ ഡിജിപി ലോക്‌നാഥ് ബെഹ്‌റ രാജിവയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എറണാകുളം എസിജഐം കോടതിയില്‍ ഉച്ചയ്ക്ക് ഒന്നോടെയാണ് സുനിയും കൂട്ടാളി ബിജീഷും കീഴടങ്ങാന്‍ എത്തിയത്. എന്നാല്‍ ഇക്കാര്യമറിഞ്ഞ പോലീസ് സംഘം ഉടന്‍ തന്നെ കൂടുതല്‍ സംഘത്തെ വിളിച്ചുവരുത്തി പ്രതികൂട്ടില്‍ നിന്ന് ഇരുവരേയും വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു.
പ്രതികളെ പ്രതിക്കൂട്ടില്‍ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചുകൊണ്ടു പോയത് ചട്ടവിരുദ്ധമെന്ന് അഭിഭാഷകര്‍ പ്രതികരിച്ചു.
