ബജറ്റ് സമ്മേളനത്തിന് തുടക്കം; നോട്ട് നിരോധനത്തില്‍ കേന്ദ്രത്തെ വിമര്‍ശിച്ച് നയപ്രഖ്യാപനം: നോട്ട് അസാധുവാക്കല്‍ കേരളത്തേയും ജനങ്ങളേയും ദോഷമായി ബാധിച്ചു

തിരുവനന്തപുരം: പതിനാലാം നിയമസഭയുടെ ബജറ്റ് സമ്മേളനത്തിന് തുടക്കം. ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗത്തോടെയാണ് പതിനഞ്ച് ദിവസം നീണ്ടുനില്‍ക്കുന്ന ബജറ്റ് സമ്മേളനത്തിന് തുടക്കമായത്. നോട്ട് നിരോധനത്തില്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ചുകൊണ്ടായിരുന്നു നയപ്രഖ്യാപനത്തിന്റെ തുടക്കം. നോട്ട് അസാധുവാക്കല്‍ കേരളത്തേയും ജനങ്ങളേയും ദോഷമായി ബാധിച്ചു. സഹകരണ മേഖല നിശ്ചലമായി. തിടുക്കപ്പെട്ട് എടുത്ത തീരുമാനത്തില്‍ സര്‍ക്കാരിന്റെ റവന്യൂ വരുമാനം കുറഞ്ഞു. സാധാരണ നിലയില്‍ എത്താന്‍ എത്രകാലമെടുക്കുമെന്ന് ജനങ്ങള്‍ക്ക് അറിയണമെന്നും ഗവര്‍ണര്‍ പി സദാശിവം ചൂണ്ടിക്കാട്ടി.

മെച്ചപ്പെട്ട പൊതുസേവനം ഉറപ്പാക്കാന്‍ സമഗ്രമായ നിയമം കൊണ്ടുവരും.
സുതാര്യത, കാര്യക്ഷമത, ഉത്തവാദിത്തം എന്നിവ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ പൊതുസേവന നിയമത്തിലുണ്ടാകും. സംസ്ഥാനം കെടിയ വരള്‍ച്ചയെയാണ് നേരിടുന്നത്. വ്യാാസായിക ഉത്പാദനത്തില്‍ ഇടിവുണ്ടായി. വലിയ തോതില്‍ പ്രവാസികള്‍ നാട്ടിലേക്ക് മടങ്ങുന്നു.

ഇത് തൊഴിലില്ലായ് നിരക്ക് കൂട്ടുന്നു. റബ്ബര്‍ കഷകരുടെ പ്രശ്‌നം പരിഹരിക്കാന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *