വീരജവാനെതിരെ മോശം പരാമര്‍ശം കോഡൂര്‍ സ്വദേശി അറസ്റ്റില്‍

മലപ്പുറം: പത്താന്‍കോട്ടില്‍ തീവ്രവാദികളുമായുമായി ഏറ്റുമുട്ടലിനിടെ  വീരമൃത്യു വരിച്ച എന്‍എസ്ജി കമാന്‍ഡോ ലഫ്റ്റനന്റ് കേണല്‍ നിരഞ്ജനെ കുറിച്ച് ഫെയ്‌സ് ബുക്കില്‍ മോശമായ പരാമര്‍ശം നടത്തിയതിന്ന് കോഡൂര്‍ സ്വദേശി അറസ്റ്റില്‍.

കോഡൂരിലെ റേഷന്‍ഷോപ്പ്  ജീവനക്കാരനായ അന്‍വര്‍സാദിഖിനെയാണ്‌ കോഴിക്കോട്  ചെവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. നിരഞ്ജന്റെ മരണവുമായി ബന്ധപ്പെട്ട് ഇയാള്‍ ഫെയ്‌സ് ബുക്കില്‍ മോശം പരാമര്‍ശമാണ് നടത്തിയത്. ഒരു പത്രസ്ഥാപനത്തിലെ ജീവനക്കാരനാണെന്ന് പരിചയപ്പെടുത്തിയായിരുന്നു പോസ്റ്റ് . പത്രസ്ഥാപനം നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് അന്‍വറിനെ ചെവായൂര്‍ പോലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രി കോഡൂരിലെത്തിയ ചെവായൂര്‍ പോലീസ് റേഷന്‍കടയില്‍ നിന്നും രേഖകള്‍ പരിശോധനക്കായി പിടിച്ചെടുത്തിട്ടുണ്ട്. അന്‍വര്‍ സാദത്തിനെ പോലീസ് ചോദ്യം ചെയ്ത് വരികയാണ്.

Leave a Reply

Your email address will not be published. Required fields are marked *