വാളയാറിലെ സഹോദരിമാരുടെ മരണം: ആദ്യ ഘട്ടത്തില്‍ പൊലീസിന് തെറ്റുപറ്റിയെന്ന് കോടിയേരി

വാളയാര്‍: വാളയാറിലെ സഹോദരിമാരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ആദ്യഘട്ടത്തില്‍ പൊലീസിന് തെറ്റുപറ്റിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.

വാളയാറില്‍ മരിച്ച സഹോദരങ്ങളുടെ വീട് സന്ദര്‍ശിച്ചശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

കുടുംബത്തെ സംരക്ഷിക്കാനുള്ള ഉത്തരവാദിത്വം സര്‍ക്കാര്‍ ഏറ്റെടുക്കുമെന്നും കുടുംബത്തിന്റെ ഭാവിജീവിതം സുരക്ഷിതമാക്കുമെന്നും കോടിയേരി ബാലകൃഷ്ണന്‍ കൂട്ടിച്ചേര്‍ത്തു.

Leave a Reply

Your email address will not be published. Required fields are marked *