മലപ്പുറം: മോട്ടോര്‍ വാഹന വകുപ്പ് ജില്ലയിലെ ഏറ്റവും മികച്ച ഹെവി ബസ് ഡ്രൈവറെയും കണ്ടക്ടറെയും തിരഞ്ഞെടുക്കുന്നു. പൊതുഗതാഗത സംവിധാനത്തിന്റെ ഭാഗമായ ബസ് യാത്രയെ പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായാണ് പദ്ധതി. അപേക്ഷകര്‍ malappuram.nic.in  RTA Malappuram എന്ന ലിങ്കില്‍ Notice Boardല്‍ നിന്ന് അപേക്ഷാ ഫോം ഡൗണ്‍ലോഡ് ചെയ്ത്, പൂരിപ്പിച്ച് ജനുവരി 12 ന് വൈകീട്ട് അഞ്ചിനകം മലപ്പുറം റീജനല്‍ ട്രാന്‍സ്‌പോര്‍ട്ട് ഓഫീസര്‍ക്ക് നേരിട്ട് നല്‍കണം.
കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി മികച്ച ബസ് ഡ്രൈവര്‍ക്ക് 1,15,000 രൂപയും 1,35,000 രൂപയും നല്‍കി ആദരിച്ചിരുന്നു. മികച്ച കണ്ടക്ടറെ തിരഞ്ഞെടുക്കുന്നത് ആദ്യമായാണ്.ജനുവരി 16 ന് മലപ്പുറം ആര്‍.ടി.ഒ. ഓഫീസ് പരിസരത്തുള്ള ഗ്രൗണ്ടില്‍ നടക്കുന്ന റോഡ് സുരക്ഷാ വാരാചരണം 2016-ന്റെ സമാപന പരിപാടിയില്‍ സമ്മാനദാനം നിര്‍വഹിക്കും. മന്ത്രിമാരും മറ്റു ജനപ്രതിനിധികളും പരിപാടിയില്‍ പങ്കെടുക്കും.
