തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ രഹസ്യഫയലുകള്‍ കൈകാര്യം ചെയ്യുന്ന ടി ബ്രാഞ്ചിലെ വിവരങ്ങള്‍ വിവരാവകാശ നിയമപ്രകാരം നല്‍കണമെന്ന് ഡി.ജി.പി സെന്‍കുമാര്‍. 2009ലെ ഡിജിപിയുടെ നിര്‍ദ്ദേശ പ്രകാരം വിവരങ്ങള്‍ നല്‍കണമെന്നും ഇത് കര്‍ശനമായി പാലിക്കേണ്ടതാണെന്നും ചൂണ്ടിക്കാട്ടി സെന്‍കുമാര്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചു.
ടി ബ്രാഞ്ച് വിവരാവകാശ പരിധിയില്‍ വരുമെന്ന് വ്യക്തമാക്കുന്ന, 2009ലെ ഡി.ജി.പി ജേക്കബ് പുന്നൂസിെന്റ സര്‍ക്കുലറിലെ നിര്‍ദ്ദേശം പിന്തുടരണമെന്നാണ് അറിയിപ്പ്. ഉദ്യോഗസ്ഥര്‍ വിവരങ്ങള്‍ നല്‍കാതെയിരുന്നാല്‍ സംസ്ഥാന മനുഷ്യാവകാശ കമ്മിഷനോട് നടപടിക്ക് ശുപാര്‍ശ ചെയ്യുമെന്നും സര്‍ക്കുലറില്‍ വ്യക്തമാക്കിയിരിക്കുന്നു.
പൊലീസ് സംബന്ധമായ പല വിവരങ്ങളും രഹസ്യ സ്വഭാവമുള്ളവയെന്ന് ചൂണ്ടിക്കാട്ടി വിവരാവകാശ പരിധിയില്‍ നിന്ന് ഒഴിവാക്കിയ സംഭവങ്ങള്‍ ശ്രദ്ധയില്‍പെട്ടതിനെ തുടര്‍ന്നാണ് ഡി.ജി.പിയുടെ നടപടി.
അതേസമയം, രഹസ്യ സ്വഭാവമുള്ള ടി ബ്രാഞ്ചിലെ വിവരങ്ങള്‍ പുറത്ത് നല്‍കാനുള്ള തീരുമാനത്തില്‍ സര്‍ക്കാരിനും ഒരു വിഭാഗം ഉദ്യോഗസ്ഥര്‍ക്കും അതൃപ്തിയുണ്ട്.
