പത്തനംതിട്ട: വര്‍ഗീയ ശക്തികളുടെ അതിക്രമങ്ങള്‍ക്കെതിരെ ബാലസംഘം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ പ്രതിഷേധ സായാഹ്നധര്‍ണ സംഘടിപ്പിച്ചു. പത്തനംതിട്ട ഗാന്ധിസ്‌ക്വയറില്‍ നടന്ന പരിപാടി ബാലസംഘം സംസ്ഥാന എക്‌സിക്യുട്ടീവ് അംഗം പ്രൊഫ. ടി കെ ജി നായര്‍ ഉദ്ഘാടനം ചെയ്തു. ബാലസംഘം ജില്ലാ പ്രസിഡന്റ് നവമി രാമചന്ദ്രന്‍ അധ്യക്ഷയായി.
ജില്ലാ സെക്രട്ടറി ജയ്‌സണ്‍ ജോസഫ് സാജന്‍ സ്വാഗതം പറഞ്ഞു. ജില്ലാ കോഓര്‍ഡിനേറ്റര്‍ കെ ജയകൃഷ്ണന്‍, എസ്എഫ്‌ഐ ജില്ലാ സെക്രട്ടറി വിഷ്ണു, ജില്ലാ ജോയിന്റ് കണ്‍വീനര്‍ ആര്‍ ഭാസ്‌കരന്‍നായര്‍, ജില്ലാകമ്മിറ്റിയംഗം ചന്ദ്രിക, പത്തനംതിട്ട ഏരിയ കണ്‍വീനര്‍ കൃഷ്ണന്‍നായര്‍, എസ് രാജേശ്വരന്‍ എന്നിവര്‍ സംസാസാരിച്ചു. ജില്ലാകമ്മിറ്റിയംഗം അനഘ കൃഷ്ണ നന്ദി പറഞ്ഞു.
