തെരുവുനായ ശല്യത്തിന് പരിഹാരം തേടി ദൗത്യസംഘം ഊട്ടിയില്‍

വയനാട്:  ജില്ലയില്‍ വര്‍ദ്ധിച്ചുവരുന്ന തെരുവുനായ് ശല്യത്തിന് പരിഹാരം തേടി ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് പി.കെ.അസ്മത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക ദൗത്യ സംഘം ഊട്ടിയിലെ ഡബ്ല്യു.വി.എസ്. ഐ.ടി.സി. (വേള്‍ഡ് വൈഡ് വെറ്ററിനറി സര്‍വ്വീസസ് ആന്റ് ഇന്റര്‍നാഷണല്‍ ട്രെയിനിങ്ങ് സെന്റര്‍) സന്ദര്‍ശിച്ചു. ഫലപ്രദമായ പരിഹാരമാര്‍ഗ്ഗം വന്ധ്യംകരണമാണെന്ന് ഐടിസി ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ.ഇലോന ഓട്ടര്‍ ദൗത്യസംഘത്തെ അറിയിച്ചു. എബിസി എആര്‍വി (ആനിമല്‍ ബര്‍ത്ത് കണ്‍ട്രോള്‍ ആന്റി റാബീസ് വാക്‌സിനേഷന്‍) എന്നറിയപ്പെടുന്ന വന്ധ്യംകരണമാര്‍ഗ്ഗമാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. ജില്ലയില്‍ അടുത്ത മാസം പദ്ധതി ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്. ജില്ലാ ബ്ലോക്ക് പഞ്ചായത്തുകളുടെ പദ്ധതി വിഹിതമായി 15 ലക്ഷം രൂപയാണ് പദ്ധതിയ്ക്ക് ഇപ്പോള്‍ ലഭ്യമായിട്ടുള്ളത്. തെരുവുനായ് ശല്യം പരിഹരിക്കണമെന്നാവശ്യപ്പെട്ട് ജില്ലയിലെ നഗരസഭകളില്‍നിന്നും പഞ്ചായത്തുകളില്‍നിന്നും നിരവധി പരാതികള്‍ ജില്ലാ ഭരണകൂടത്തിനും ജില്ലാ പഞ്ചായത്തിനും ദിനംപ്രതി കിട്ടിക്കൊിരിക്കുന്ന പശ്ചാത്തലത്തിലാണ് വിദഗ്‌ധോപദേശം തേടാന്‍ ദൗത്യസംഘത്തെ നിയോഗിച്ചത്. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പദ്ധതിവിഹിതത്തില്‍ തെരുവുനായ് ശല്യം പരിഹരിക്കുന്നതിന് തുക വകയിരുത്തിയിട്ടുെങ്കിലും പദ്ധതി പ്രാവര്‍ത്തികമാക്കേത് എങ്ങനെയാണെന്ന് തീരുമാനിച്ചിരുന്നില്ല. ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ.ഗീത, സീനിയര്‍ വെറ്ററിനറി സര്‍ജന്മാരായ ഡോ.പ്രദീപ്കുമാര്‍, ഡോ.റെജി വര്‍ഗ്ഗീസ്, ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്ഥിരം സമിതി അധ്യക്ഷ കെ.മിനി, പഞ്ചായത്തംഗങ്ങളായ സലീം കേളോത്ത്, കെ.കെ.സുകുമാരന്‍, ജില്ലാ എപ്പിഡമോളജിസ്റ്റ് ഡോ.ദിലീപ് ഫല്‍ഗുണന്‍ എന്നിവരടങ്ങുന്ന ദൗത്യ സംഘത്തിന് ഐടിസി ക്ലിനിക്കല്‍ ഡയറക്ടര്‍ ഡോ.ഇലോന ഓട്ടര്‍, ഡോ.അശ്വിന്‍, ഡോ.ഇഷാന്‍, ഡോ.ശ്യാം എന്നിവരടങ്ങുന്ന വിദഗ്ധ സംഘം പദ്ധതി വിശദീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *