കോഡൂര്‍: ഗ്രാമപഞ്ചായത്ത് ഭരണസമിതി, യുവാക്കളെ നാടിന്റെ വികസനത്തില്‍ പങ്കാളികളാക്കുന്നതിനായി ‘യുവത നാടിന്റെ സമ്പത്ത്’ എന്ന സന്ദേശത്തില്‍ സംഘടിപ്പിച്ച ‘യൂത്ത്‌സമ്മിറ്റ് 2016’ സമാപിച്ചു. രണ്ടാം ദിവസം ചെമ്മങ്കടവ് ഗവ.മാപ്പിള.യു.പി.സ്‌കൂള്‍ ഗൗണ്ടില്‍ നടന്ന യുവജന കൂട്ടായ്മയില്‍ യുവജനങ്ങള്‍ക്ക് പ്രചേദനമാകും വിധം വിദ്യാഭ്യാസം, വാണിജ്യം, വ്യവസായം, കലാ-കായികം തുടങ്ങിയ മേഖലകളില്‍ നേട്ടം കൈവരിച്ചവരെ ആദരിക്കലും, ‘എന്റെ ഗ്രാമം, എന്റെ പഞ്ചായത്ത്, എന്റെ കാഴ്ച്ചപാട്’ എന്നി വിഷയത്തില്‍ പൊതു ചര്‍ച്ചയും നിശ്ചിത ഫോര്‍മാറ്റില്‍ നിര്‍ദ്ദേശങ്ങളുടെ ക്രോഡീകരണവും, പോലീസ് ഓഫീസേഴ്‌സിന്റെ നേതൃത്വത്തില്‍ ‘സൈബര്‍ ലോകവും യുവാക്കളും’ എന്ന വിഷയത്തില്‍ സെമിനാര്‍ എന്നിവ സംഘടിപ്പിച്ചു.
യുവജന കൂട്ടായ്മ സംസ്ഥാന നഗരകാര്യ-നൂനപക്ഷ ക്ഷേമ വകുപ്പ് മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. പി. ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സി.പി. ഷാജി, ജില്ലാ പഞ്ചായത്ത് അംഗം സൈദ് പുല്ലാണി, ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ-വിദ്യാഭ്യാസ സ്ഥിര സമിതി അധ്യക്ഷ ആസ്യ കുന്നത്ത്, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ. രമാദേവി, സ്ഥിര സമിതി അധ്യക്ഷന്‍മാരായ എം. ടി. ബഷീര്‍ (വികസനം), സജ്‌ന ആമിയന്‍ (ക്ഷേമകാര്യം), കെ.എം. സുബൈര്‍ (ആരോഗ്യ-വിദ്യാഭ്യാസം), ബ്ലോക്ക് പഞ്ചായത്ത് അംഗം എം.കെ മുഹ്‌സിന്‍, എം.ഐ.ഇ.ഡി ഡയറക്റ്റര്‍ കെ.എന്‍. ഷാനവാസ് എന്നിവര്‍ പ്രസംഗിച്ചു. മുഴുവന്‍ ഗ്രാമപഞ്ചായത്ത് അംഗങ്ങളും സംബന്ധിച്ചു.
