തിരുവനന്തപുരം: ഓഖി ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ലത്തീന്‍ സഭയുടെ ആശങ്കകള്‍ കേന്ദ്ര ശ്രദ്ധയില്‍ പെടുത്തുമെന്ന് ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷന്‍ കുമ്മനം രാജശേഖരന്. വെള്ളയമ്ബലത്തെ ബിഷപ്പ് ഹൗസില്‍ ആര്‍ച്ച് ബിഷപ്പ് ഡോ.
സൂസപാക്യവുമായി നടത്തിയ ചര്‍ച്ചയ്ക്ക് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേന്ദ്ര മന്ത്രിതല ഉപസമിതി രൂപീകരിക്കണമെന്ന ആവശ്യം കേന്ദ്ര ആഭ്യന്തര മന്ത്രിയേയും കൃഷി മന്ത്രിയേയും അറിയിച്ചിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രക്ഷാപ്രവര്‍ത്തനം നടന്നുകൊണ്ടിരിക്കുകയാണ്. 150 നോട്ടിക്കല്‍ മൈല്‍ വരെ കടന്നുചെന്ന് വിമാനങ്ങള്‍ പരിശോധന നടത്തുന്നുണ്ട്. അതികഠിനമായ രക്ഷാ ദൗത്യത്തിലാണ് നമ്മുടെ സേനകള്‍ ഏര്‍പ്പെട്ടിരിക്കുന്നത്. ദൗത്യം ഏറ്റെടുത്തിരിക്കുന്ന സേനാ വിഭാഗങ്ങള്‍ അനുഭവിക്കുന്ന പ്രായോഗിക ബുദ്ധിമുട്ടും നാം കണക്കിലെടുക്കേണ്ടതുണ്ടെന്നും കുമ്മനം രാജശേഖരന് പറയുകയുണ്ടായി.
