ഉദ്യോഗാര്‍ത്ഥികള്‍ക്ക് ബിരുദം വേണ്ടെന്ന് പെന്‍ഗ്വിന്‍ ബുക്‌സ്

അന്‍വര്‍ വലിയാട്

ലണ്ടന്‍ : ലോകതലത്തിലെ പ്രമുഖ പുസ്തകപ്രസാകരായ പെന്‍ഗ്വിന്‍ -റാന്‍ഡം ഹൗസ് പ്രസിദ്ധീകാരാണാലയം ഞെട്ടിപ്പിക്കുന്ന പ്രസ്താവനയുമായി രംഗത്തെത്തി. തങ്ങളുടെ പ്രസാധക കമ്പനിയില്‍ ജോലിക്ക് അപേക്ഷിക്കുന്നവര്‍ക്ക് സര്‍വ്വകലാശാല ബിരുദം വേണ്ടെന്നാണ് പെന്‍ഗ്വിന്‍ പ്രസാധകര്‍ വ്യക്തമാക്കിയത്. പ്രസാധനരംഗത്ത് വൈവിദ്ധ്യമുണ്ടാക്കുന്നതിനാണ് ഇത്തരത്തിലുളള നടപടിയെന്ന് കമ്പനി അധികൃതര്‍ പ്രഖ്യാപിച്ചതായാണ് ലണ്ടനിലെ പ്രമുഖ ദിനപത്രമായ ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയതത്. നിലവില്‍ ഉളളടക്കത്തിലും മറ്റും വൈവിദ്ധ്യമില്ലെന്ന് ബോദ്ധ്യപെട്ടതിനാലാണ് ഇത്തരത്തിലുളള നടപടിയെന്നാണ് റിപ്പോര്‍ട്ട്. ബിരുദമുളളവര്‍ക്ക് അവര്‍ മികവ് പുലര്‍ത്തേണ്ട രംഗങ്ങളുമായി യാതൊരു ബന്ധവുമില്ലെന്നാണ് പെന്‍ഗ്വിന്‍ പുസ്താകലയത്തിന്റെ എച്ച് ആര്‍ വിഭാഗം തലവന്‍ നീല്‍മോറിസ് ലണ്ടനില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കിയത്.

ലണ്ടനിലെ ഏറ്റവും വലിയ തൊഴില്‍ ഏജന്‍സിയായ ഏര്‍ണസറ്റ് ആന്‍ഡ് യംങ് എന്ന കമ്പനി നേരത്തെ തന്നെ ഈ തിരുമാനവുമായി രംഗത്തെത്തിയിരുന്നു. പ്രസ്തുത കമ്പനിയാണ് ലണ്ടനിലെ ബിരുദധാരികള്‍ക്ക് കൂടുതലും ജോലി വാഗ്ദ്ധാനങ്ങള്‍ നല്‍കുന്നുതും തൊഴില്‍ നേടികൊടുക്കുന്നതും. കഴിഞ്ഞ മെയ്മാസത്തില്‍ മറ്റൊരു പ്രമുഖകമ്പനിയായ പ്രൈസ് വാച്ചര്‍ കൂപ്പേര്‍സും ഇതെ തിരുമാനം പ്രഖ്യാപിച്ചിരുന്നു. പൊതുവെ വിദ്യഭ്യാസമുളളവരില്‍ നിന്നും കൂടുതല്‍ സര്‍ഗ്ഗാത്മകമായ പ്രവര്‍ത്തനങ്ങള്‍ ലഭ്യമാകുന്നില്ലെന്ന് പ്രമുഖകമ്പനികള്‍ ഇതിനകം വ്യക്തമാക്കിയിട്ടുളളതായും ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. വിവേകം അളക്കുന്നതിന് ബിരുദം മാനദണ്ഡമാക്കാനാവില്ലെന്ന് ചില കമ്പനിതകള്‍ നേരത്തെ തന്നെ പ്രഖായപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *