ജിഎസ്ടി ഫലിച്ചില്ല,കേന്ദ്ര സർക്കാർ അമ്പതിനായിരം കോടി കടമെടുക്കുന്നു

അടുത്ത സാമ്പത്തിക വർഷത്തിലെ ചെലവുകളിലേക്കായി കേന്ദ്ര സർക്കാർ അമ്പതിനായി കോടി രൂപയുടെ അധിക വായ്പയെടുക്കാൻ തയ്യാറെടുക്കുന്നു.ബുധനാ‍ഴ്ചയാണ് കേന്ദ്ര ധനമന്ത്രാലയം ഇക്കാര്യത്തിൽ സൂചന നൽകിയത്.

 

സർക്കാർ സെക്യൂരിറ്റികളിലൂടെയാവും കടമെടുപ്പ്.ഇതോടൊപ്പം നിലവിലുളള 86,203 കോടി രൂപയുടെ ട്രഷറി ബില്ലുകൾ മാർച്ചോടെ വെട്ടിക്കുറക്കുമെന്നും ധനമന്ത്രാലയ വൃത്തങ്ങൾ പറയുന്നു.

ചരക്കു സേവന നികുതി പരിഷ്കാരം ഫലപ്രാപ്തിയിലെത്തില്ലെന്നാണ് ഈ സംഭവ വികാസം നൽകുന്ന സൂചന.ജിഎസ്ടി നടപ്പിലാക്കുന്നതിലൂടെ പിരിഞ്ഞു കിട്ടും എന്ന് കരുതിയ നികുതി പിരിഞ്ഞു കിട്ടിയില്ലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *