ന്യൂയോര്‍ക്കില്‍ വന്‍ തീപിടുത്തം ; 12 പേര്‍ വെന്തുമരിച്ചു, നാലു പേര്‍ ഗുരുതരാവസ്ഥയില്‍

ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ ബ്രോണ്‍സ് ബോറഫില്‍ പാര്‍പ്പിട സമുച്ചയത്തിന് തീപിടിച്ച് 12 പേര്‍ വെന്തുമരിച്ചു. നിരവധി പേര്‍ക്ക് പൊള്ളലേറ്റു, ഇവരില്‍ നാലു പേരുടെ നില ഗുരുതരമാണ്.

ഫോര്‍ഡ്ഹാം സര്‍വകലാശാലയ്ക്ക് സമീപമുള്ള അഞ്ചുനില കെട്ടിടത്തിനാണ് തീപിടിച്ചത്. ഉടന്‍തന്നെ അഗ്‌നിശമനസേന എത്തി തീയണച്ചതാണ് ദുരന്തത്തിന്റെ വ്യാപ്തി കുറയ്ക്കാന്‍ സഹായമായത്. എന്നാല്‍, തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.

Leave a Reply

Your email address will not be published. Required fields are marked *