സൂക്ഷിക്കുക, ഇവര്‍ വ്യാജ സന്യാസിമാര്‍

അലഹാബാദ്: വ്യാജ സന്യാസിമാരുടെ രണ്ടാമത്തെ പട്ടികയും പുറത്തു വിട്ട് അഖില ഭാരതീയ അഖാരാ പരിഷത്ത്. ഡല്‍ഹിയിലെ വീരേന്ദ്ര ദേവ് ദീക്ഷിത്, ഉത്തര്‍പ്രദേശിലെ സച്ചിദാനന്ദ സരസ്വതി, അലഹാബാദിലെ ത്രികാല്‍ ഭവന്ത് എന്നിവരാണ് പുതിയ പട്ടികയില്‍ ഇടം നേടിയിരിക്കുന്ന വ്യാജ സന്യാസിമാര്‍.

 

ഇതോടെ വ്യാജ സന്യാസിമാരുടെ പട്ടികയില്‍ മൊത്തം 17 പേരായി. കഴിഞ്ഞ സെപ്റ്റംബറിലാണ് വ്യാജ സന്യാസിമാരുടെ പട്ടിക പരിഷത്ത് ആദ്യം പ്രസിദ്ധീകരിച്ചത്. 14 പേരായിരുന്നു അന്ന് പട്ടികയില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *