ദുബായ് : ഒരു ബാഗ് നിറയെ സ്വര്‍ണവും വജ്രവും തിരികെയേല്‍പ്പിച്ച ആളിനെ ആദരിച്ച് ദുബായ് പോലീസ്. വിനകറ്റാര്‍ അമാന എന്ന ഇന്ത്യക്കാരനെയാണ് അദ്ദേഹത്തിന്റെ സത്യസന്ധതയുടെ പേരില്‍ ദുബായ് പോലീസ് ആദരിച്ചത്. അല്‍ ഖുസൈസിലെ ക്ലീനിങ് ജോലികള്‍ക്കിടെയാണ് വിനകറ്റാറിന് ബാഗ് ലഭിക്കുന്നത്.
200,000 ദിര്‍ഹം മതിപ്പ് വരുന്ന സ്വര്‍ണവും വജ്രവും അല്‍ ഖുസൈസിലെ പോലീസ് സ്റ്റേഷനിലാണ് ഇയാള്‍ ഏല്‍പ്പിച്ചത്.
