മുനവ്വറലി ശിഹാബ് തങ്ങളെ ആദരിച്ചു

മലപ്പുറം : വോയ്്‌സ് ഓഫ് കബീര്‍ ബാഖവി വാട്‌സ്ആപ്പ് കൂട്ടായ്മ സംഘടിപ്പിച്ച പ്രമുഖ ഖുര്‍ആന്‍ പ്രഭാഷകന്‍ അല്‍ ഹാഷിള് കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവിയുടെ ന്യൂഇയര്‍ പ്രഭാഷണ പരിപാടിയില്‍ കുവൈറ്റില്‍ ജയിലില്‍ കഴിയുന്ന തമിഴ്‌നാട് സ്വദേശി അര്‍ജുനിന്റെ കുടുംബത്തിനായി മാതൃകാപരമായ ചാരിറ്റി പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയ സയ്യിദ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് വോയ്‌സ് ഓഫ് കബീര്‍ ബാഖവി കൂട്ടായ്മയുടെ  ഉപഹാരം കാഞ്ഞാര്‍ അഹമ്മദ് കബീര്‍ ബാഖവി മലപ്പുറം എം എം ഇ ടി ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന ചടങ്ങില്‍ മുവ്വറലി തങ്ങള്‍ക്ക് നല്‍കി.

 

 

 

പി. ഉബൈദുള്ള എം എല്‍ എ, എ പി അനില്‍കുമാര്‍ എം എല്‍ എ, ടി വി ഇബ്രാഹിം എം എല്‍ എ, തന്ത്രി കക്കാട് പരമേശ്വരന്‍ നമ്പൂതിരി, ഫാദര്‍ ജോസഫ്, കെ. എസ് ഗ്രൂപ്പിന്റെ ചീഫ് അഡ്മിന്‍ മെഹബൂബ് പൂക്കോട്ടൂര്‍, ജലീല്‍ കോട്ടക്കല്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *