ഒമാന്‍ സൗജന്യ വിമാന സര്‍വീസിനു അവസരം നല്‍കുന്നു കാരണം ഇതാണ്

കുവൈത്ത്: സൗജന്യ വിമാന സര്‍വീസുമായി ഒമാന്‍. കാണികളെ ഗള്‍ഫ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് കാണാന്‍ എത്തിക്കുന്നതിനു വേണ്ടിയാണ് ഒമാന്‍ ഇത്തരം സൗജന്യം നല്‍കുന്നത്. എട്ട് വിമാന സര്‍വീസുകളാണ് ഇതിനായി ഒമാന്‍ ക്രമീകരിച്ചരിക്കുന്നത്. ഇന്നത്തെ ബഹ്‌റൈന്‍ഒമാന്‍ സെമിഫൈനല്‍ കാണുന്നതിനുള്ള അവസരമാണ് ഇതിലൂടെ ഫുട്‌ബോള്‍ പ്രേമികള്‍ക്ക് കൈവരുന്നത്. കുവൈത്തിലേക്കാണ് വിമാന സര്‍വീസ്. സാധാരണ നടത്തുന്ന വിമാന സര്‍വീസുകള്‍ക്കു പുറമെ ഒമാന്‍ എയറിന്റെയും സലാം എയറിന്റെയും അഞ്ച് ബജറ്റ് സര്‍വീസുകളും ഒമാന്‍ നടത്തുന്നുണ്ട്.

കഴിഞ്ഞ ദിവസമാണ് ബഹ്‌റൈന്‍ അധികൃതര്‍ തങ്ങളുടെ രാജ്യത്ത് നിന്ന് കായിക പ്രേമികളെ മത്സരം കാണാന്‍ എത്തിക്കുന്നതിനു 12 സൗജന്യ വിമാന സര്‍വീസ് ഒരുക്കിയതായി അറിയിച്ചത്. ഇന്ന് വൈകുന്നേരം ഷെയ്ഖ് ജാബര്‍ സ്റ്റേഡിയത്തിലാണ് മത്സരം നടക്കുക.

Leave a Reply

Your email address will not be published. Required fields are marked *