ഡേവിഡ് ജെയിംസ് കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി എത്തിയേക്കും

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ കോച്ചായി ഡേവിഡ് ജെയിംസിന് സാധ്യത. ഡേവിഡ് ജെയിംസുമായി ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് ചര്‍ച്ച നടത്തിയെന്നാണ് സൂചന. ഡേവിഡ് ജെയിംസ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു. നേരത്തെ തന്നെ ഐഎഎല്ലിന്റെ ഭാഗമാകാനുള്ള താല്‍പര്യം ഡേവിഡ് ജെയിംസ് നേരത്തെ പ്രകടിപ്പിച്ചിരുന്നു.

 

2014ല്‍ കേരള ബ്ലാസ്റ്റേഴ്‌സിന്റെ പരിശീലകനായിരുന്നു ഡേവിഡ് ജെയിംസ്. അസി. കോച്ച് താങ്‌ബോയ് സിങ്‌തോയ്ക്ക് നാളത്തെ മല്‍സരത്തിന്റെ ചുമതല. തല്‍ക്കാലം സിങ്‌തോയ്ക്ക് നല്‍കിയ ചുമതല കുറച്ച് മത്സരങ്ങളിലേക്കെങ്കിലും നിലനിര്‍ത്തുകയെന്ന ആലോചനയും ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റിനുണ്ട്.

 

 

സീസണില്‍ മോശം ഫോമില്‍ തുടരുന്ന കേരളാബ്ലാസ്റ്റേഴ്‌സ് കഴിഞ്ഞ മത്സരത്തില്‍ ബെംഗലൂരു എഫ്‌സിയോട് കനത്ത പരാജയം നേരിട്ടതിനു പിന്നാലെയാണ് മുഖ്യപരിശീലകന്‍ റെനെ മ്യൂളന്‍സ്റ്റീന്‍ രാജി പ്രഖ്യാപിച്ചത്. ഇതുവരെ കളിച്ച 7 മത്സരങ്ങളില്‍ ഒരെണ്ണത്തില്‍ മാത്രമേ കഴിഞ്ഞ സീസണിലെ ഫൈനലിസ്റ്റായിരുന്ന ബ്ലാസ്റ്റേഴ്‌സിന് ജയിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

Leave a Reply

Your email address will not be published. Required fields are marked *