തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ വിജിലന്‍സ് കോടതി

കായല്‍ കയ്യേറ്റ കേസില്‍ മുന്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ കേസ് എടുക്കാന്‍ ഉത്തരവ്. വിജിലന്‍സിന്റെ ത്വരിതാന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആണ് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതി ആണ് ഉത്തരവിട്ടത്.

ഈ മാസം 18ന് വിജിലന്‍സ് എഫ് ഐ ആര്‍ ഹാജരാക്കണം. വിജിലന്‍സിന്റെ കണ്ടെത്തലുകള്‍ കോടതി ശരി വച്ചു. വയല്‍ നികത്തലിലോ റോഡ് നിര്‍മാണത്തിലോ നേരിട്ട് പങ്കില്ലെങ്കിലും തോമസ് ചാണ്ടിയുടെ ബാഹ്യ ഇടപെടല്‍ ഉണ്ടായിട്ടുണ്ടെന്നാണ് വിജിലന്‍സിന്റെ കണ്ടെത്തല്‍. നടവഴി മാത്രം ആയിരുന്നത് വീതി കൂട്ടിയ ശേഷം റോഡ് നിര്‍മിച്ചതില്‍ ചട്ടലംഘനം ഉണ്ടെന്നാണ് വിജിലന്‍സ് കണ്ടെത്തിയത്. ഉദ്യോഗസ്ഥരുടെ ക്രമവിരുദ്ധമായ സഹായം റോഡ് നിര്‍മാണത്തില്‍ ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *