ലണ്ടന്‍ : യുറോപ്പിലേക്ക് അഭയം തേടിയെത്തിയവരില്‍ ചുരുങ്ങിയത് 10,000 കുട്ടികളെങ്കിലും കാണാതായതായി യുറോപ്പ്യന്‍ ക്രിമിനല്‍ ഇന്റെലിജന്‍സ് യുണിയന്‍ ഏജന്‍സി രേഖപെടുത്തിയതായി ദി ഗാര്‍ഡിയന്‍ ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു.
സംഘടിതമായ കുട്ടികടത്തുക്കാരുടെ കൈകളില്‍ പെട്ടായിരിക്കും കൂടതല്‍ കുട്ടികളേയും കാണാതായതെന്നാണ് പ്രാഥമിക നിഗമനം. അഭയാര്‍ത്ഥികള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയാണിതെന്നും ഏജന്‍സി വ്യക്തമാക്കി. നിയമപരമായി പൗരത്വം രേഖപെടുത്തിയ കുട്ടികളെയാണധികവും കാണാതായത്. ഇറ്റലിയില്‍ നിന്നും മാത്രം 5,000 കുട്ടികളെ കാണാതായി ഡൊണാള്‍ഡ് ബ്രയാന്‍ പറഞ്ഞതായി റിപ്പോര്‍ട്ടിലുണ്ട്. സ്വീഡനില്‍ കണക്കാനാവാത്ത 1,000 പേരേയും കാണാതായിട്ടുണ്ട്.
അഭയാര്‍ത്ഥി പ്രതിസന്ധി രൂക്ഷമാവുമ്പോള്‍ എല്ലാ യുറോപ്യന്‍ രാജ്യങ്ങള്‍ക്കുപൊതുവായ ഒരു അന്വേഷണ ഏജന്‍സി രൂപികരിക്കണമെന്നും ഡൊണാല്‍ഡ് അഭിപ്രായപെട്ടു.
10,000 കുട്ടികളെ കാണാതായിട്ടുണ്ട് അവരില്‍ മുഴുവന്‍ പേരെയും തട്ടികൊണ്ടു പോയതായി കരുതാനാവില്ലെന്നും അദ്ധേഹ പറഞ്ഞു.
അതെസമയം കുട്ടികളിലധികവും ലൈംഗിക ദുരപയോഗത്തിനായി തട്ടികൊണ്ടുപോയതായിരിക്കാമെന്നും അഭിപ്രായമുണ്ട്. ഈ വര്‍ഷം 26,000 കുട്ടികളെങ്കിലും തനിച്ച് ആരുടേയും കൂടയല്ലാതെ യുറോപ്പിലേക്ക് എത്തിയിട്ടുണ്ടാവുമെന്നാണ് കണക്കാക്കുന്നത്.
