പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടി​ല്ല; റി​ജി​ജു​വി​നെ ത​ള്ളി മു​ഖ്യ​മ​ന്ത്രി

ന്യൂ​ഡ​ല്‍​ഹി: മ​ത​സം​ഘ​ട​ന​യാ​യ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്ക​ണ​മെ​ന്ന് കേ​ര​ളം കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന ത​ര​ത്തി​ലു​ള്ള റി​പ്പോ​ര്‍​ട്ടു​ക​ള്‍ വാ​സ്ത​വ വി​രു​ദ്ധ​മാ​ണെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ക​ലാ​പ​വു​മു​ണ്ടാ​ക്കു​ന്ന​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ല്‍ ഏ​തെ​ങ്കി​ലും സം​ഘ​ട​ന​യെ നി​രോ​ധി​ക്കു​ന്നു​ണ്ടെ​ങ്കി​ല്‍ ആ​ദ്യം നി​രോ​ധി​ക്കേ​ണ്ട​ത് ആ​ര്‍​എ​സ്‌എ​സി​നെ​യാ​ണെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജ​നു​വ​രി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ വി​ഷ​യം ച​ര്‍​ച്ച​യാ​യി​രു​ന്നെ​ന്ന് ആ​ഭ്യ​ന്ത​ര സ​ഹ​മ​ന്ത്രി കി​ര​ണ്‍ റി​ജി​ജു​വി​നെ ഉ​ദ്ധ​രി​ച്ച്‌ ദി ​ഹി​ന്ദു റി​പ്പോ​ര്‍​ട്ട് ചെ​യ്തി​രു​ന്നു. ഇ​ത് ത​ള്ളി​യാ​ണ് ഇ​പ്പോ​ള്‍ മു​ഖ്യ​മ​ന്ത്രി രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്. റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്ന പ്ര​സ്തു​ത യോ​ഗ​ത്തി​ലോ മ​റ്റേ​തെ​ങ്കി​ലും സ​ന്ദ​ര്‍​ഭ​ത്തി​ലോ കേ​ര​ളം അ​ങ്ങ​നെ​യൊ​രു ആ​വ​ശ്യം ഉ​ന്ന​യി​ച്ചി​ട്ടി​ല്ല. വ​ര്‍​ഗീ​യ സം​ഘ​ട​ന​ക​ളെ​യോ തീ​വ്ര​വാ​ദ പ്ര​സ്ഥാ​ന​ങ്ങ​ളെ​യോ നി​രോ​ധി​ക്കു​ക എ​ന്ന​തു സ​ര്‍​ക്കാ​രി​ന്‍റെ ന​യ​മ​ല്ലെ​ന്നും മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ജ​നു​വ​രി​യി​ല്‍ മ​ധ്യ​പ്ര​ദേ​ശി​ല്‍ ന​ട​ന്ന ഡി​ജി​പി​മാ​രു​ടെ യോ​ഗ​ത്തി​ല്‍ കേ​ര​ള​ത്തി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​ന്‍റെ വ​ള​ര്‍​ച്ച​യും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും സം​ബ​ന്ധി​ച്ച്‌ ഡി​ജി​പി ലോ​ക്നാ​ഥ് ബെ​ഹ്റ വി​ശ​ദ​മാ​യ അ​വ​ത​ര​ണം ന​ട​ത്തി​യ​താ​യാ​ണ് ഇം​ഗ്ലീ​ഷ് പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്ത​ത്. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി, ആ​ഭ്യ​ന്ത​ര​മ​ന്ത്രി രാ​ജ്നാ​ഥ് സിം​ഗ്, മു​തി​ര്‍​ന്ന സു​ര​ക്ഷാ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​രു​ടെ സാ​ന്നി​ധ്യ​ത്തി​ലാ​യി​രു​ന്നു ബെ​ഹ്റ​യു​ടെ അ​വ​ത​ര​ണം. പോ​പ്പു​ല​ര്‍​ഫ്ര​ണ്ട് പ്ര​വ​ര്‍​ത്ത​ക​ര്‍ ഉ​ള്‍​പ്പെ​ട്ട കേ​സു​ക​ളും ക്രി​മി​ന​ല്‍ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ബെ​ഹ്റ യോ​ഗ​ത്തി​ല്‍ വി​ശ​ദീ​ക​രി​ച്ചു. യോ​ഗ​ത്തി​ല്‍ പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ നി​രോ​ധി​ക്കാ​ന്‍ കേ​ര​ളം സ​മ്മ​ര്‍​ദ്ദം ചെ​ലു​ത്തി​യെ​ന്നും ഇ​ത് കേ​ന്ദ്ര​ത്തി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നും റി​ജി​ജു പ​റ​ഞ്ഞ​താ​യി റി​പ്പോ​ര്‍​ട്ടി​ല്‍ പ​റ​യു​ന്നു.

സം​ഘ​ട​ന​യു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച്‌ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രാ​ല​യം കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​വ​രി​യാ​ണെ​ന്ന് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യ ഉ​ദ്യോ​ഗ​സ്ഥ​ന്‍ സ്ഥി​രീ​ക​രി​ച്ചു. പോ​പ്പു​ല​ര്‍ ഫ്ര​ണ്ടി​നെ​തി​രേ ക​ള്ള​പ്പ​ണം വെ​ളു​പ്പി​ക്ക​ലി​ല്‍ അ​ന്വേ​ഷ​ണം ന​ട​ത്താ​ന്‍ എ​ന്‍​ഫോ​ഴ്സ്മെ​ന്‍റ് ഡ​യ​റ​ക്ട​റേ​റ്റ് തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നു റി​പ്പോ​ര്‍​ട്ടി​ല്‍ പ​രാ​മ​ര്‍​ശ​മു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *