ശുഹൈബിന്റെ പിതാവിനെ ഫോണില്‍ വിളിച്ചാശ്വസിപ്പിച്ച് രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി സി.പി.എം പ്രവര്‍ത്തകരാല്‍ കൊലചെയ്യപ്പെട്ട മട്ടന്നൂര്‍ ബ്ലോക്ക് യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി ശുഹൈബിന്റെ പിതാവ് സി.പി മുഹമ്മദുമായി ഫോണില്‍ വിളിച്ച്‌ സംസാരിച്ചു. വ്യാഴാഴ്​ച വൈകുന്നേരം 6.15ഓടെ കീഴല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് പ്രസിഡണ്ട് നിസ്സാമിന്റെ ഫോണിലേക്ക് വിളിച്ചാണ് ശുഹൈബിന്റെ പിതാവിനോട് സംസാരിച്ചത്.

എന്ത് ആവശ്യത്തിനും ത​​െന്‍റ ഓഫീസുമായി ബന്ധപ്പെടാമെന്നും ഏത് കാര്യത്തിനും കോണ്‍ഗ്രസ് പ്രസ്ഥാനം കൂടെ ഉണ്ടാകുമെന്നും ധീരനായ ശുഹൈബി​​െന്‍റ ഓര്‍മ്മകള്‍ പുതിയ തലമുറക്ക് ആവേശമാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ശുഹൈബി​​െന്‍റ വിയോഗം ഒരു നാടിന്റെ പ്രതീക്ഷകളെയാണ് ഇല്ലാതാക്കിയതെന്നുംകുടുംബത്തി​​​​െന്‍റ ദുഃഖത്തില്‍ താനും കോണ്‍ഗ്രസ് പ്രസ്ഥാനവും പങ്കു ചേരുന്നതായും രാഹുല്‍ ഗാന്ധി പിതാവിനോട് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *