പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​ഐ​ടി​യു നേ​താ​വി​നെ പോ​ര്‍​ട്ട​മാ​ര്‍ ബ​ല​മാ​യി മോ​ചി​പ്പി​ച്ചു

കോ​ഴി​ക്കോ​ട്: പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത സി​ഐ​ടി​യു നേ​താ​വി​നെ സി​ഐ​ടി​യു പോ​ര്‍​ട്ട​ര്‍​മാ​ര്‍ ബ​ല​മാ​യി മോ​ചി​പ്പി​ച്ചു. വീ​ണ്ടും പ്ര​തി​യെ പി​ടി​കൂ​ടാ​ന്‍ ചെ​ന്ന പോ​ലീ​സ് സം​ഘ​ത്തി​ന് സി​ഐ​ടി​യു പോ​ര്‍​ട്ട​ര്‍​മാ​രു​ടെ മ​ര്‍​ദ​ന​മേ​റ്റു. കോ​ഴി​ക്കോ​ട് ന​ഗ​ര​ത്തി​ലാ​ണ് സം​ഭ​വം.

റി​യാ​സ് എ​ന്ന സി​ഐ​ടി​യു നേ​താ​വും ഇ​വി​ടെ മ​ഫ്തി​യി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും ത​മ്മി​ല്‍ ത​ര്‍​ക്ക​മു​ണ്ടാ​യി​രു​ന്നു. ഇ​തി​നി​ടെ ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ റി​യാ​സ് മ​ര്‍​ദി​ച്ചു. ഇ​ത് സം​ബ​ന്ധി​ച്ച്‌ പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ന്‍ ക​സ​ബ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. ഇ​ത് ചോ​ദ്യം ചെ​യ്യാ​നെ​ത്തി​യ പോ​ലീ​സ് സം​ഘം റി​യാ​സി​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. എ​ന്നാ​ല്‍ സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​ര്‍ കൂ​ട്ട​മാ​യെ​ത്തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച്‌ റി​യാ​സി​നെ മോ​ചി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

സി​ഐ​ടി​യു പ്ര​വ​ര്‍​ത്ത​ക​രു​ടെ മ​ര്‍​ദ​ന​മേ​റ്റ എ​സ്‌ഐ പ്ര​കാ​ശ​നും മൂ​ന്നു പോ​ലീ​സു​കാ​രും കോ​ഴി​ക്കോ​ട് ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി. സം​ഭ​വ​ത്തി​ല്‍ ഒ​രാ​ളെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ര​ണ്ടു പേ​ര്‍ ഒ​ളി​വി​ലാ​ണ്. ട്രാ​ഫി​ക് പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ കൈ​യേ​റ്റം ചെ​യ്ത സി​ഐ​ടി​യു നേ​താ​വ് റി​യാ​സും ബീ​ച്ച്‌ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ തേ​ടി​യി​ട്ടു​ണ്ട്.

Leave a Reply

Your email address will not be published. Required fields are marked *