യൂ.പിയിലും മഹാസഖ്യം തേരോട്ടത്തിന്

ന്യുസ് ഡസ്‌ക്

ലക്‌നൗ: അടുത്ത വര്‍ഷം ഉത്തരപ്രദേശ് നിയമസഭയിലേക്ക് നടക്കാനിരിക്കുന്ന തിരെഞ്ഞെടുപ്പിലും ജനതാദളിന്റെ നേതൃത്വത്തിലെ മഹസഖ്യം പരീക്ഷണത്തിനൊരുങ്ങുന്നു. ബിഹാറില്‍ നിധീഷ് കുമാറിന്റെ നേതൃത്വത്തില്‍ മഹാഗത്ബന്ധന്‍ സഖ്യം നേടിയ വന്‍ വിജയം മുന്നില്‍ കണ്ടാണ് പുതിയ നീക്കം. ചെറുപാര്‍ടികളായ രാഷ്ട്രീയ ലോക്ദള്‍, പിസ് പാര്‍ട്ടി, അപ്‌നാ ദള്‍, മഹാന ദള്‍, സുഹല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി എന്നിവരുമായി ചേര്‍ന്നാണ് യു.പിയില്‍ സഖ്യമുണ്ടാക്കാന്‍ ശ്രമം നടക്കുന്നത്. കോണ്‍ഗ്രസിന് നേരത്തെ തന്നെ ഉത്തരപ്രദേശില്‍ ചെറുപാര്‍ട്ടികളുമായി സഖ്യമുളളതിനാല്‍ നിധീഷ് കുമാറിന്റെ മുന്നണിയിലേക്കു ചേരുന്നതുമായി ബന്ധപെട്ട തിരുമാനമെടുത്തിട്ടില്ല. കേന്ദ്രഭരണത്തില്‍ ബി.ജെ.പി ഉണ്ടായിട്ടും ബിഹാറില്‍ അവരെ തറപറ്റിച്ചെന്ന ആത്മവിശ്വാസമാണ് നിധിഷ്-ലാലു സഖ്യത്തിന്റെ കരുത്ത്.
മാത്രമല്ല ഇന്ത്യന്‍ തദ്ദേശിയ ശക്തിയുടെ പ്രാതിനിധ്യം, രാഷ്ട്രം ആവശ്യപെടുന്ന സമയത്ത് ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് നിധീഷും സംഘവും പ്രത്യക്ഷപെട്ടതെന്നത് രാജ്യത്തെ സോഷ്യലിസറ്റുകള്‍ക്കും ബഹുജന്‍ സമാജത്തിനും ഏറെ പ്രതീക്ഷാണുണ്ടാക്കിയിട്ടുളളത്.
സോഷ്യലിസറ്റ് ദലിത് ചേരിക്കാണ് ദേശിയ തലത്തില്‍ ശക്തമായ ഭൂരിപക്ഷമുളളത്. എന്നാല്‍ സൗജന്യങ്ങള്‍ നല്‍കിയും ധ്രുവീകരണം നടത്തിയും കോണ്‍ഗ്രസും ബി.ജെ.പിയും അവരെ വശത്താക്കിയെന്നാണ് മഹഗത്ബന്ധന്‍ സഖ്യം മുഖ്യമായും പ്രചരിപ്പിക്കുന്നത്. ദേശിയരാഷ്ടീയം ജനവിരുദ്ധമാവുമ്പോള്‍ ഈ വിഭാഗങ്ങളാണ് പലപ്പോഴും വഴിത്തിരിവുണ്ടാക്കാറുളളതെന്നതും ശ്രദ്ധേയമാണ്.

Leave a Reply

Your email address will not be published. Required fields are marked *