ബാര്‍ കോഴക്കേസ് ; സത്യം എന്നും വിജയിക്കുമെന്ന് കെ.എം.മാണി

ബാര്‍ കോഴക്കേസില്‍ സത്യം എന്നും വിജയിക്കുമെന്ന് കെ.എം.മാണി. കേസ് കോടതിയുടെ പരിഗണനയിലായതുകൊണ്ട് ഇപ്പോള്‍ ഒന്നും പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

ബാര്‍ കോഴക്കേസില്‍ കെ.എം.മാണിയെ കുറ്റവിമുക്തനാക്കി വീണ്ടും വിജിലന്‍സ് റിപ്പോര്‍ട്ട് വന്നതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മൂന്നാം തവണയാണ് മാണിയെ കുറ്റവിമുക്തനാക്കി റിപ്പോര്‍ട്ട് നല്‍കുന്നത്. കോഴ വാങ്ങിയതില്‍ തെളിവ് കണ്ടെത്താനായില്ലെന്ന് വിജിലിന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *