റഷ്യന്‍ ലോകകപ്പില്‍ ‘വാര്‍’ ഉപയോഗിക്കുമെന്ന് ഫിഫ

സൂറത്ത്: ജൂണ്‍ പതിനാലിന് റഷ്യയില്‍ ആരംഭിക്കുന്ന ഫുട്ബോള്‍ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കും. സൂറത്തില്‍ ചേര്‍ന്ന ഫിഫയുടെ വാര്‍ഷിക മീറ്റിംഗിലാണ് ഇതുസംബന്ധിച്ച്‌ അന്തിമ തീരുമാനം ഉണ്ടായത്.

റഷ്യന്‍ ലോകകപ്പില്‍ വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിക്കുമെന്നും ഇക്കാര്യത്തില്‍ എതിര്‍പ്പുകളൊന്നുമില്ലെന്നും ഫിഫ വ്യക്തമാക്കി. റഫറിമാരുടെ പിഴവുകള്‍ തിരുത്താന്‍ ഈ സംവിധാനം പ്രയോജനപ്പെടും. ഇക്കാലത്ത് വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഫുട്ബോളിന്റെ ഭാഗമാണെന്ന് ഫിഫ പ്രസിഡന്റ് ജിയോനി ഇന്‍ഫാന്റോയും പറഞ്ഞു.

വീഡിയോ അസിസ്റ്റന്റ് റഫറി സംവിധാനം ഉപയോഗിച്ച്‌ പ്രധാനമായും ഓഫ്സൈഡ്, ഡയറക്‌ട് റെഡ്കാര്‍ഡ്, പെനാല്‍ട്ടി, ആളെ മാറി നടപടി സ്വീകരിക്കല്‍ തുടങ്ങിയ കാര്യങ്ങളെല്ലാം തീരുമാനിക്കാനാകും.

Leave a Reply

Your email address will not be published. Required fields are marked *