ന്യൂഡല്‍ഹി: ത്രിപുരയിലും തമിഴ്നാട്ടിലും പ്രതിമകള്‍ തകര്‍ത്തത് അപലപനീയമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങിനോട് മോദി ആവശ്യപ്പെട്ടു.
ത്രിപുരയിലെ ബി.ജെ.പിയുടെ വിജയത്തെ തുടര്‍ന്ന് ലെനിന്‍റെ പ്രതിമ തകര്‍ക്കപ്പെട്ടിരുന്നു. പിന്നാലെ തമിഴ്നാട്ടില്‍ ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്.രാജയുടെ ഫേസ്ബുക്ക് പോസ്റ്റും പെരിയാര്‍ ഇവി.രാമസ്വാമി നായ്ക്കറുടെ പ്രതിമ തകര്‍ത്തതും വന്‍ പ്രതിഷേധങ്ങളുടെ നടുവിലാണ്. അതിനിടയില്‍ ബി.ജെ.പിയുടെ കോയമ്ബത്തൂര്‍ ഒാഫീസിന് നേരെ പെട്രോള്‍ ബോംബ് ആക്രമണമുണ്ടായതും സ്ഥിതി സംഘര്‍ഷഭരിതമാക്കി.
