വിദേശികള്‍ക്ക് ബീഫ് കഴിക്കാം

ദില്ലി: ബീഫ് കഴിക്കണമെന്നാഗ്രഹിക്കുന്ന വിദേശികള്‍ക്ക് അത് കഴിക്കാമെന്ന് വ്യക്തമാക്കികൊണ്ട് ഹരിയാന മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഘട്ടാര്‍. മദ്യ നിരോധനം നിലനില്‍ക്കുമ്പോഴും ടൂറിസം മേഖലക്കുള്ള പ്രത്യേക ഇളവുകളുടെ അടിസ്ഥാനത്തിലാണ് ഈ തീരുമാനമെന്ന് ഹരിയാന സര്‍ക്കാര്‍ വ്യക്തമാക്കി. പശുവിനെ കശാപ്പു ചെയ്താല്‍ 10 വര്‍ഷത്തെ തടവുശിക്ഷ ഉറപ്പാക്കുന്ന തരത്തിലുളള നിയമം സംസ്ഥാനത്ത് നിലവില്‍ വന്നിട്ട് മൂന്ന് മാസമാത്രമായതെയുളളൂ.
അതിനിടയിലാണ് പുതിയ ഭേദഗതി. വിദേശികള്‍ക്ക് അവരുടെ ഭക്ഷണം തിരെഞ്ഞെടുക്കാനുളള സ്വതന്ത്ര്യം നല്‍കുമ്പോള്‍ സ്വന്തം ജനതക്ക് അത് നിഷേധിക്കുന്ന നിലപാടാണ് മുഖ്യമന്ത്രിയുടെ പുതിയ ഭേദഗതിയിലൂടെ ഉണ്ടാകുന്നതെന്ന് വിമര്‍ശനമുയര്‍ന്നിട്ടുണ്ട്. നിരോധനം പൂര്‍ണ്ണമായും നിലനിര്‍ത്താനാവുന്നില്ലെന്ന യാഥാര്‍ത്ഥ്യവും ഇതുവഴി പ്രകടമായതായി പ്രതിപക്ഷം ആരോപിച്ചുതുടങ്ങി. വിഷയം വലിയ ചര്‍ച്ചകള്‍ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *