വിചിത്രം ഈ ചിത്രങ്ങള്‍

ബംഗ്ലൂര്‍ : ബംഗ്ലൂരുവിലെ ഒരു സ്വകാര്യ സ്‌കൂള്‍ കെട്ടിടത്തിനകത്ത് പതുങ്ങിനിന്നിരുന്ന പുളളിപുലിയെ ഫോട്ടോ എടുക്കാനായി കയറിയ ഫോട്ടോഗ്രാഫറെ പുളളി പുലി ആക്രമിക്കുന്നു.

അസാമാന്യ ധീരതയോടെ പുളളിപുലിയെ ചിത്രീകരിക്കാന്‍ കെട്ടിടത്തിനകത്തേക്ക് പ്രവേശിച്ച ഫോട്ടോഗ്രാഫറുടേയും പുളളിപുലിയുടേയും ഈ ചിത്രം സ്‌കൂളില്‍ സ്താപിച്ച സിസിടിവിയില്‍ നിന്നും ലഭിച്ചതാണ്.

പുലര്‍ച്ചെ 4:13നാണ് ബംഗ്ലുരുവിനടുത്തെ വൈറ്റ്ഫീല്‍ഡിലെ വിബ്ജിയോര്‍ സ്‌കൂളിലെ സിസിടിവിയില്‍ പുളളിപുലി ആദ്യ റെക്കാര്‍ഡായത്. പകല്‍ സമയത്ത് അടുത്തുളള കുറ്റിക്കാട്ടിലേക്ക് ഓടിരക്ഷപെട്ട പുളളി പുലി പിന്നീട് സന്ധ്യയോടെ വീണ്ടും സ്‌കൂള്‍ കെട്ടിടത്തിലെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *