മദ്യ ഉപഭോഗം മുസ്ലിങ്ങള്‍ പിറകിലെന്ന് പഠനം

ന്യുസ് ഡസ്‌ക് : മദ്യം ഉപയോഗത്തിന്റെ മതാടിസ്ഥാനത്തിലുളള കണക്കുകള്‍ പരിശോധിച്ചാല്‍ സംസ്ഥാനത്ത് ഏറ്റവും കുറഞ്ഞ മദ്യ ഉപയോഗം മുസ്ലിങ്ങള്‍ക്കിടയിലാണെന്ന് പഠനം. കേരളാ സെന്റര്‍ ഫോര്‍ ഡവലപ്പ്‌മെന്റ് സറ്റഡീസ് നടത്തിയ പഠനത്തിലാണ് കണക്കുകള്‍. പഠനം പ്രമുഖ മലയാളം ദിനപത്രമായ മാതൃഭൂമി പ്രസിദ്ധപെടുത്തിയിട്ടുണ്ട്.

കെ.സി.ഡി.എസിലെ ശാസ്ത്രഗവേഷകരായ എസ് ഇരുദയരാജന്‍, ജോര്‍ജ് ജോസഫ്, രാജേഷ് മണി എന്നിവര്‍ ചേര്‍ന്നാണ് പഠനം നടത്തിയത്. മദ്യ ഉപയോഗത്തില്‍ സംസ്ഥാനത്ത് ഏറ്റവും മുന്നില്‍ നില്‍ക്കുന്നത് ഹിന്ദു മതവിഭാഗങ്ങളിലാണെന്നും പഠനത്തില്‍ പറയുന്നു. കണ്ണൂര്‍, കൊല്ലം, തൃശ്ശൂര്‍, പാലക്കാട് എന്നീ ജില്ലകളിലാണ് ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലെ തീവ്രമദ്യപാനം കൂടതുലുളളത്. എന്നാല്‍ തീവ്രമദ്യപാനത്തില്‍ മുന്‍പന്തിയിലുളള ജില്ല കോട്ടയം ജില്ലയാണെന്നും പഠനം വ്യക്തമാക്കുന്നു.

മുസ്ലീം മതവിഭാഗത്തില്‍ ഏറ്റവും കൂടതല്‍ മദ്യോപഭോഗമുളള ജില്ലകള്‍ ഇടുക്കി, പത്തനം തിട്ട, എറണാകുളം, കോട്ടയം, ആലപ്പുഴ എന്നീ ജില്ലകളിലാണ്. കേരളത്തിലാകെ നോക്കുമ്പോള്‍ മുസ്ലീങ്ങളുടെ മദ്യപാന നിരക്ക് ഒരു ശതമാനത്തിന് താഴെയാണ്. കേരളത്തില്‍ പെതുവെ സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവരിലാണ് കൂടുതലും മദ്യപാന തൃഷ്ണയുളളതെന്നും പഠനം എടുത്തുപറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *