നെടുമ്പാശ്ശേരി: വിമാനത്താവളങ്ങളിള്‍ ലഗേജ് മോഷണം പതിവായതോടെ പ്രതികള്‍ക്കായുള്ള അന്വേഷണവും ശക്തമാക്കിയിരുന്നു. മോഷണസംഘത്തിലെ മൂന്നു പേര് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായി. സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയിലെ തൊഴിലാളികളാണ് നെടുമ്ബാശ്ശേരി പൊലീസിന്റെ പിടിയിലായത്.
കാര്‍ഗോ വിഭാഗത്തിലെ സിസിടിവി ക്യാമറകള്‍ പരിശോധിച്ചപ്പോഴാണ് പ്രതികളെക്കുറിച്ചുള്ള വിവരം ലഭിക്കുന്നത്. വിമാനത്താവളത്തില്‍ കയറ്റുമതിക്കായി എത്തിക്കുന്ന സാധനങ്ങള്‍ കൈകാര്യം ചെയ്യുന്നത് സ്വകാര്യ കസ്റ്റംസ് ഹൗസ് ഏജന്‍സിയാണ്. ഇവിടുത്തെ ജീവനക്കാരായ സജാദ് സെയ്തുമുഹമ്മദ്, സുനില്‍, ആഷിക് എന്നിവരാണ് അറസ്റ്റിലായിരിക്കുന്നത്.
കയറ്റുമതി ഉല്‍പ്പന്നങ്ങളുടെ കൂട്ടത്തില്‍ അനധികൃത വസ്തുക്കള്‍ പോകുന്നുണ്ടോയെന്ന് അറിയുവാന്‍ ഉദ്യോഗസ്ഥര്‍ പെട്ടികള്‍ പൊട്ടിച്ച് നോക്കാറുണ്ട്. ഈ അവസരം ഉപയോഗിച്ച് കഴിഞ്ഞ ദിവസം തിരുപ്പൂരില്‍ നിന്ന് യൂറോപ്പിലേക്കും അമേരിക്കയിലേക്കുമുള്ള കയറ്റുമതി സാധനങ്ങള്‍ സംഘം മോഷ്ടിക്കുകയായിരുന്നു. സംഭവത്തില്‍ പരാതി ഉയര്‍ന്നതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചത്. പ്രതികള്‍ പെട്ടി പൊട്ടിക്കുന്നതും വസ്ത്രങ്ങള്‍ ഒളിപ്പിക്കുന്നതും ദൃശ്യങ്ങളില്‍ ഉണ്ടായിരുന്നു. മൂന്ന് പ്രതികളേയും അറസ്റ്റ് ചെയ്തു.
