ബി​ജെ​പി ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യാ​ന്‍ ഇ​ന്ത്യ​ന്‍ ജ​ന​ത ത​യാ​റെ​ടു​ക്കു​ന്നു: പി​ണ​റാ​യി

തി​രു​വ​ന​ന്ത​പു​രം: ബി​ജെ​പി ഭ​ര​ണ​ത്തെ തൂ​ത്തെ​റി​യാ​ന്‍ ഇ​ന്ത്യ​ന്‍ ജ​ന​ത ത​യാ​റെ​ടു​ക്കു​ക​യാ​ണ് എ​ന്ന​താ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ഫ​ല​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കു​ന്ന​തെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍. ഈ ​ജ​ന​വി​ധി വ​ന്ന​തോ​ടെ ബി​ജെ​പി​യു​ടെ ഭ​ര​ണ​ത്തു​ട​ര്‍​ച്ച എ​ന്ന സ്വ​പ്നം അ​സ്ത​മി​ച്ചെ​ന്നും രാ​ജ്യം കാ​ല്‍​ക്കീ​ഴി​ലാ​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​ര്‍ മോ​ഹ​പ​ദ്ധ​തി​യു​ടെ അ​ടി​ത്ത​റ ഇ​ള​കി​യെ​ന്നും പി​ണ​റാ​യി ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

ബി​ജെ​പി ഭ​ര​ണ​ത്തി​ല്‍​നി​ന്നു കു​ത​റി​മാ​റാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന ഇ​ന്ത്യ​ന്‍ ജ​ന​ത​യു​ടെ വി​കാ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​ന​മാ​ണ് ഉ​ത്ത​ര്‍​പ്ര​ദേ​ശി​ലെ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം. ഇ​ന്ത്യ​ന്‍ രാ​ഷ്ട്രീ​യ​ത്തി​ല്‍ ദൂ​ര​വ്യാ​പ​ക പ്ര​ത്യാ​ഘാ​ത​ങ്ങ​ള്‍ സൃ​ഷ്ടി​ക്കു​ന്ന ഈ ​ജ​ന​വി​ധി വ​ന്ന​തോ​ടെ ബി​ജെ​പി​യു​ടെ ഭ​ര​ണ​ത്തു​ട​ര്‍​ച്ച എ​ന്ന സ്വ​പ്ന​മാ​ണ് അ​സ്ത​മി​ച്ച​ത്. രാ​ജ്യം കാ​ല്‍​ക്കീ​ഴി​ലാ​ക്കാ​നു​ള്ള സം​ഘ​പ​രി​വാ​ര്‍ മോ​ഹ പ​ദ്ധ​തി​യു​ടെ അ​ടി​ത്ത​റ ഇ​ള​കി​യി​രി​ക്കു​ന്നു. എ​സ്പി​യും ബി​എ​സ്പി​യും ഒ​ന്നി​ച്ച​പ്പോ​ഴാ​ണു ബി​ജെ​പി​യെ ത​റ​പ​റ്റി​ക്കാ​നാ​യ​ത്. കോ​ണ്‍​ഗ്ര​സ് യു​പി​യി​ല്‍ ദ​യ​നീ​യ​മാ​യ നി​ല​യി​ലാ​ണ്. ത്രി​പു​ര​യി​ലെ​ന്ന​പോ​ലെ കോ​ണ്‍​ഗ്ര​സ് തു​ട​ച്ചു നീ​ക്ക​പ്പെ​ടു​ക​യാ​ണ്- പി​ണ​റാ​യി പ​റ​ഞ്ഞു.

വ​ര്‍​ഗീ​യ​ത​യോ​ടും ജ​ന​വി​രു​ദ്ധ സാ​ന്പ​ത്തി​ക ന​യ​ങ്ങ​ളോ​ടും പൊ​രു​ത്ത​പ്പെ​ടാ​ന്‍ ക​ഴി​യി​ല്ല എ​ന്ന പ്ര​ഖ്യാ​പ​ന​മാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു ഫ​ലം. ബി​ജെ​പി​യോ​ടു​ള്ള എ​തി​ര്‍​പ്പും കോ​ണ്‍​ഗ്ര​സി​നോ​ടു​ള്ള വി​പ്ര​തി​പ​ത്തി​യു​മാ​ണ് യു​പി​യി​ല്‍ ഒ​രേ സ​മ​യം പ്ര​ക​ട​മാ​യ​ത്. അ​ധി​കാ​ര​ത്തി​ന്‍റെ​യും സ​ന്പ​ത്തി​ന്‍റെ​യും വ​ര്‍​ഗീ​യ​ത​യു​ടെ​യും ആ​യു​ധ​ങ്ങ​ള്‍ കൊ​ണ്ട് എ​ക്കാ​ല​ത്തും ജ​ന​വി​ധി നി​ര്‍​മി​ച്ചെ​ടു​ക്കാ​ന്‍ ക​ഴി​യി​ല്ല എ​ന്ന് ബി​ജെ​പി​യെ പ​ഠി​പ്പി​ക്കു​ന്ന ഫ​ല​മാ​ണ​ത്. ജീ​ര്‍​ണ​രാ​ഷ്ട്രീ​യ​വും പാ​പ്പ​രാ​യ ന​യ​ങ്ങ​ളും​കൊ​ണ്ടു കൂ​ടു​ത​ല്‍ വ​ലി​യ നാ​ശ​ത്തി​ലേ​ക്കു പോ​കു​ന്ന കോ​ണ്‍​ഗ്ര​സി​ന്‍റെ ദ​യ​നീ​യ​മാ​യ ചി​ത്ര​വും ഈ ​ഫ​ല​ങ്ങ​ളി​ല്‍ തെ​ളി​ഞ്ഞി​ട്ടു​ണ്ടെ​ന്ന് പി​ണ​റാ​യി പ​രി​ഹ​സി​ച്ചു.

Leave a Reply

Your email address will not be published. Required fields are marked *