കോട്ടയം: നിഷ ജോസ് കെ. മാണിയുടെ “ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തിലെ പരാമര്‍ശം വിവാദമാക്കേണ്ടെന്ന് ഭര്‍ത്താവും എംപിയുമായ ജോസ് കെ. മാണി. ഒരു രാഷ്ട്രീയ നേതാവിന്റെ കുടുംബത്തിലുണ്ടാകുന്ന സംഭവങ്ങളാണ് പറഞ്ഞത്. പേര് വെളിപ്പെടുത്തണോ വേണ്ടയോ എന്നത് വ്യക്തിപരമായ കാര്യമാണെന്നും ജോസ് കെ. മാണി പറഞ്ഞു.
“ദ അദര്‍ സൈഡ് ഓഫ് ദിസ് ലൈഫ്’ എന്ന പുസ്തകത്തില്‍ ട്രെയിന്‍ യാത്രയ്ക്കിടെ യുവനേതാവില്‍ നിന്നുമുണ്ടായ മോശം പെരുമാറ്റത്തെക്കുറിച്ചു പരാമര്‍ശമുണ്ടായിരുന്നു. ഇത് ചര്‍ച്ചയായതോടെയാണ് ജോസ് കെ. മാണിയുടെ പ്രതികരണം.
തനിക്കുണ്ടായ മോശം അനുഭവം അടഞ്ഞ അധ്യായമാണെന്ന് നിഷ പറഞ്ഞിരുന്നു. ഇതു സംബന്ധിച്ചു കൂടുതല്‍ വിവാദങ്ങള്‍ സൃഷ്ടിക്കാന്‍ ആഗ്രഹിക്കുന്നില്ല. മറിച്ചു, ഇക്കാര്യങ്ങള്‍ പൊതു സമൂഹം മനസിലാക്കുന്നതിനു വേണ്ടിയാണു പുസ്തകത്തില്‍ ഉള്‍പ്പെടുത്തിയതെന്നും നിഷ ദീപികയോടു പറഞ്ഞിരുന്നു.
