ദേശീയ കുഷ്ഠരോഗ നിര്‍മാര്‍ജ്ജന പക്ഷാചരണം സമാപിച്ചു

മലപ്പുറം: 2016 ജനുവരി 30 മുതല്‍ ഫെബ്രുവരി 12 വരെ നടത്തിയ ദേശീയ കുഷ്ഠ രോഗ നിമാര്‍ജ്ജന പക്ഷാചരണത്തിന്റെ ജില്ലാതല സമാപനം  തിരൂരങ്ങാടി ഗവ.താലൂക്ക് ഹെഡ്ക്വാട്ടേഴ്‌സ് ആശുപത്രിയില്‍ നടന്നു. പരിപാടിയോടനുബന്ധിച്ച് നടത്തിയ ആരോഗ്യ ശില്‍പശാല നഗരസഭ അധ്യക്ഷ കെ.ടി. റഹീദ ഉദ്ഘാടനം ചെയ്തു. പരിപാടിയോടനുബന്ധിച്ച്, എക്‌സിബിഷന്‍, ആരോഗ്യക്ലാസ് തുടങ്ങിവയും നടത്തി.
ഹെല്‍ത്ത് എക്‌സിബിഷന്‍ ഉദ്ഘാടനം നഗരസഭാ വൈസ് ചെയര്‍മാന്‍ അബ്ദുറഹ്മാന്‍കുട്ടി നിര്‍വ്വഹിച്ചു.  ഡെപ്യൂട്ടി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.മുഹമ്മദ് ഇസ്മായില്‍ മുഖ്യ പ്രഭാഷണം നടത്തി.  ജില്ലാ അസിസ്റ്റന്റ് ലെപ്രസി ഓഫീസര്‍ എം. അബ്ദുള്‍ ഹമീദ്, എന്‍.എം.എസ്. സുദേശന്‍, മുഹമ്മദ് കാസിം, സൈമണ്‍, എം.കെ. രമണി, സൂപ്രണ്ട് ഡോ. ബിജു, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അബ്ദുള്‍ സത്താര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *