തിരുനാവായ: സര്‍വോദയ മേളയോടനുബന്ധിച്ച് ഏര്‍പ്പെടുത്തിയ തോണിയാത്ര സന്‍ശകരെ ആകര്‍ഷിച്ചു. നാല് ദിവസങ്ങളിലായി നടന്ന മേളയില്‍ പങ്കെടുക്കുന്നതിനായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നെത്തിയ 4000 ത്തോളം സന്ദര്‍ശകരാണ് തോണിയാത്ര ആസ്വദിച്ചത്. തിരുന്നാവായ കടവ് മുതല്‍ തവനൂര്‍ കടവ് വരെ ഒന്നര കലോമീറ്റരാണ് തോണിയാത്രക്ക് അവസരമൊരുക്കിയത്.
രാവിലെ ഒന്‍പത് മുതല്‍ രാത്രി ഒന്‍പത് വരെയായിരുന്നു തോണി സര്‍വീസ്. ഒരേ സമയം 20 പേര്‍ക്ക് യാത്ര ചെയ്യാവുന്ന രീതിയില്‍ നാല് തോണികളും രണ്ട് സുരക്ഷാ ബോട്ടുകളും സര്‍വീസ് നടത്തി. സുരക്ഷയുടെ ഭാഗമായി ലൈഫ് ജാക്കറ്റുകളും നിര്‍ബന്ധമായി നല്‍കിയിരുന്നു. യാത്ര ചെയ്യുന്നവര്‍ക്കായി സംഘാടക സമിതിയുടെ മേല്‍നോട്ടത്തില്‍ പ്രത്യേക രജിസ്ട്രേഷന് കൗണ്ടറും പ്രവര്‍ത്തിച്ചു. മേള തുടങ്ങുന്നതിനു മുന്‍പ് കടവുകളില്‍ സുരക്ഷയുടെ ഭാഗമായി അറ്റകുറ്റ പണികളും നടത്തിയിരുന്നു.
ജില്ലയിലെ മുഴുവന്‍ ദേശീയ സമ്പാദ്യ പദ്ധതി ഏജന്റുമാരുടെയും ബി.ഡി.ഒ. മാരുടെയും യോഗം ഫെബ്രുവരി 15 ന് രാവിലെ 10 ന് മലപ്പുറം ടൗണ്‍ ഹാളിലും ജില്ലാ ഓഫീസര്‍മാരുടെ അവലോകന യോഗം 16 ന് രാവിലെ 10.30 ന് കളക്ടറേറ്റ് സമ്മേളന ഹാളിലും ചേരുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ദേശീയ സമ്പാദ്യ പദ്ധതി ഡയറക്ടര്‍, അസിസ്റ്റന്റ് ഡവലപ്മെന്റ് കമ്മീഷനര്‍(ജനറല്‍), ദേശീയ സമ്പാദ്യ പദ്ധതി ഡെപ്യൂട്ടി ഡയറക്ടര്‍, പോസ്റ്റല്‍ സൂപ്രണ്ടുമാര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും.
