തിരുവനന്തപുരം: ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കാന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവിയുടെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ഹാളില്‍ ചേര്‍ന്ന പകര്‍ച്ചവ്യാധി പ്രതിരോധ അവലോകന യോഗത്തില്‍ തീരുമാനമായി. വരള്‍ച്ച രൂക്ഷമാകുന്നതിനു മുന്‍പ് ജില്ലയിലെ പൊതുകിണറുകളും കുളങ്ങളും ശുചീകരിക്കും. ടാങ്കര്‍ ലോറികളില്‍ കുടിവെള്ള വിതരണം നടത്തും. വിതരണം ചെയ്യുന്ന കുടിവെള്ളം ശുദ്ധമാണെന്ന് ഉറപ്പുവരുത്താന്‍ നടപടി സ്വീകരിക്കും. തൊഴിലുറപ്പു പദ്ധതി തൊഴിലാളികള്‍ക്ക് പകര്‍ച്ചവ്യാധികള്‍ വരാതിരിക്കാന്‍ കൈയ്യുറകളും പ്രതിരോധ മരുന്നുകളും നല്‍കും. കൊതുകു നശീകരണത്തിനും നടപടി സ്വീകരിക്കും. പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ഗ്രാമ, ബ്ലോക്ക് പഞ്ചായത്ത് പ്രതിനിധികളുടെ യോഗം വിളിക്കാനും തീരുമാനിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോര്‍ജ് മാമ്മന്‍ കൊണ്ടൂര്‍, ജില്ലാ പഞ്ചായത്തംഗങ്ങള്‍, ഡെപ്യൂട്ടി ഡി.എം.ഒ ഡോ.എല്‍.അനിതകുമാരി, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
