കാവി വല്‍ക്കരിക്കാന്‍ ശ്രമം

കൊല്ലം: രാജ്യത്തെ പ്രമുഖ സര്‍വകാലാശാലയായ ജെഎന്‍യുവിനെ കാവിവല്‍ക്കരിക്കാനാണ് സംഘപരിവാര്‍ ശ്രമമെന്ന് സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്‍ പറഞ്ഞു.  അതിനുവേണ്ടി പൊലിസിനെ ഉപയോഗിക്കുകയാണ്.  അടിയന്തരാവസ്ഥയുടെ നാളുകളിലെന്നപോലെയാണ് ക്യാമ്പസില്‍ പൊലീസ് കയറിയിറങ്ങുന്നതെന്നും നവകേരള മാര്‍ച്ചിന്റെ ഭാഗമായി കൊല്ലത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പിണറായി പറഞ്ഞു. രാജ്യത്തെ വിദ്യാഭ്യാസ കേന്ദ്രങ്ങളെ കാവ്യവല്‍ക്കരിക്കാനാണ് ബി ജെ പി യും ആര്‍എസ്സ്സ്സും ശ്രമിക്കുന്നത്. എപിവിപിയെ ഉപയോഗിച്ചാണ് ഇതിനുളള ശ്രമം നടത്തുന്നത് ഇത്തരം ശ്രമങ്ങളെ തകര്‍ക്കേണ്ടത് രാജ്യത്തിന്റെ ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ബംഗാള്‍ ഘടകം കോണ്‍ഗ്രസുമായി കൂട്ടുകൂടാന്‍ പോകുന്നു എന്ന വാര്‍ത്ത ശരിയല്ല. കോണ്‍ഗ്രസ്സുമായി യാതൊരുവിധ സഖ്യവും സിപിഎമ്മിനില്ലെന്നും പിണറായി പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ  പൊളള വാഗ്ദാനങ്ങള്‍ ചേര്‍ത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ച ബജറ്റ് പിന്‍വലിച്ച് വോട്ട് ഓണ്‍ അക്കൗണ്ടാക്കി മാറ്റണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *