ഇത്തരം ഫോണുമായി യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് വരുന്നതിന് നിരോധനം

ദുബായ്: യു.എ.ഇയില്‍ നിന്ന് ഇന്ത്യയിലേക്ക് സാറ്റലൈറ്റ് ഫോണുമായി യാത്ര ചെയ്യുന്നതിന് നിരോധനം. ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവരോട് ഇക്കാര്യത്തെക്കുറിച്ച്‌ അറിയിക്കാന്‍ അധികൃതര്‍ നിര്‍ദേശം നല്‍കി. ഇന്ത്യയിലേക്ക് പോകാന്‍ ആഗ്രഹിക്കുന്ന എല്ലാ വിദേശ സഞ്ചാരികളും സാറ്റലൈറ്റ് ഫോണുകള്‍ ഇന്ത്യയിലേക്ക് കൊണ്ടുപോകരുതെന്നും ഇത് ലംഘിക്കുന്നവര്‍ നിയമനടപടികള്‍ നേരിടേണ്ടിവരുമെന്നും അധികൃതര്‍ സോഷ്യല്‍ മീഡിയയിലൂടെ അറിയിക്കുകയുണ്ടായി. യു.എ.ഇയിലെ സാറ്റലൈറ്റ് ഫോണ്‍ സേവനദാതാക്കളും ഈ വിവരം തങ്ങളുടെ ഉപഭോക്താക്കളെ അറിയിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *