കോഴിക്കോട്: കേരളത്തിലാകെ ഭീതിയിലാഴ്ത്തിയ നിപ്പ വെെറസിനെ നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. അസുഖം പൂര്‍ണമായും ഒരു പ്രദേശത്ത് നിന്നാണ് വന്നതെന്നും അസുഖം നിയന്ത്രണ വിധേയമാക്കാന്‍ സാധിച്ചുവെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി പ്രീതി സുധന് വ്യക്തമാക്കി.
മരിച്ചവരുടെ പ്രദേശത്ത് നിന്ന് സ്വീകരിച്ച മറ്റ് അറുപത് സാമ്ബിളുകളും പൂണെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ പരിശോധനയ്ക്കയിച്ചിട്ടുണ്ട്. ഇത് ഏതെങ്കിലും തരത്തിലുള്ള മഹാമാരിയല്ലെന്നും ആശങ്കപ്പെടേണ്ട കാര്യമില്ലെന്നും പ്രീതി സുധന് വ്യക്തമാക്കി. അതേസമയം, കോഴിക്കോട്, മലപ്പുറം, കണ്ണൂര്‍, വയനാട് ജില്ലകള്‍ ആരോഗ്യ വകുപ്പിന്റെ ശ്രദ്ധിയിലായതിനാല് ആവശ്യമെങ്കില്‍ ഇവിടേക്കുള്ള യാത്ര ഒഴിവാക്കാമെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.
അതിനിടെ മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന 17 പേരില്‍ ഒമ്ബത് പേരെ ഡിസ്ചാര്‍ജ് ചെയ്തിട്ടുണ്ട്. ബുധനാഴ്ച വൈകുന്നേരത്തെ ജില്ലാ ആരോഗ്യ വകുപ്പിന്റെ കണക്ക് പ്രകാരമാണത്. രണ്ട് കുട്ടികളെ പനിയും ന്യൂമോണിയയും ബാധിച്ച് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും അവര്‍ നിരീക്ഷണത്തിലാണെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.
