നിപ: മൃതദേഹം സംസ്​കരിക്കാന്‍ വിസമ്മതിച്ചവര്‍ക്കെതിരെ കേസ്​

കോ​ഴി​ക്കോ​ട്​: നി​പ വൈ​റ​സ്​ ബാ​ധി​ച്ച്‌​ മ​രി​ച്ച​വ​രു​െ​ട മൃ​ത​േ​ദ​ഹം ദ​ഹി​പ്പി​ക്കാ​ന്‍ കൂ​ട്ടാ​ക്കാതിരുന്ന മാ​വൂ​ര്‍ റോ​ഡ്​ ശ്​​മ​ശാ​ന​ത്തി​ലെ പ​ര​മ്ബ​രാ​ഗ​ത കാ​ര്‍​മി​ക​ര്‍ക്കെതിരെ കേസെടുത്തു. പ​ര​മ്ബ​രാ​ഗ​ത വി​റ​കു​ചൂ​ള​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ ബാ​ബു, ഷാ​ജി എ​ന്നി​വ​ര്‍ക്കെതിരെയാണ്​ നടക്കാവ്​​ പൊലീസ്​ കേസെടുത്തത്​. പു​ക പ​ര​ക്കു​മെ​ന്നും മ​റ്റും പ​റ​ഞ്ഞ് ​മെയ്​ 22ന്​ മ​രി​ച്ച അ​ശോ​ക​​​​െന്‍റയും രാജ​​െന്‍റയും മൃ​ത​ദേ​ഹം​ ​സം​സ്​​ക​രി​ക്കാ​ന്‍ ഇവര്‍ വി​സ​മ്മ​തി​ക്കുകയായിരുന്നു. നഗരസഭയുടെ ഉ​ട​മ​സ്​​ഥ​ത​യി​ലു​ള്ള​താണ്​ ശ്​മശാനം. കാര്‍മികര്‍ക്കെതിരെ നടപടിയെടുക്കുമെന്ന്​ നഗരസഭ പറഞ്ഞിരുന്നു.

തി​ങ്ക​ളാ​ഴ്​​ച പു​ല​ര്‍​​െച്ച​ മ​രി​ച്ച ന​ഴ്​​സ്​ ചെ​മ്ബ​നോ​ട​യി​ലെ ലി​നി​യു​ടെ മൃ​ത​ദേ​ഹം വൈ​ദ്യു​തി ശ്​​മ​ശാ​ന​ത്തി​ല്‍ സം​സ്​​ക​രി​ക്ക​വെ തീ കത്താന്‍ സഹായിക്കുന്ന ബ്ലോ​വ​ര്‍ കേ​ടാ​യതിനെ തുടര്‍ന്ന്​ വ​ള​രെ സാ​വ​കാ​ശ​മാ​ണ്​ തീ ​ക​ത്തി​യ​ത്. ഇ​ത്​ മു​ന്‍​നി​ര്‍​ത്തി​​​ കൂ​രാ​ച്ചു​ണ്ട്​ സ്വ​ദേ​ശി രാ​ജ​​​​െന്‍റ മൃ​ത​ദേ​ഹം വി​റ​കു​ചൂ​ള​യി​ല്‍ സം​സ്​​ക​രി​ക്കാ​ന്‍ തീ​രു​​മാ​നി​ക്കുകയായിരുന്നു​. എ​ന്നാ​ല്‍, 12 മ​ണി​യോ​ടെ മൃ​ത​ദേ​ഹം എ​ത്തി​ച്ച​പ്പോ​ള്‍ പ​ര​മ്ബ​രാ​ഗ​ത ചൂ​ള​യു​ടെ ന​ട​ത്തി​പ്പു​കാ​രാ​യ ബാ​ബു, ഷാ​ജി എ​ന്നി​വ​ര്‍ മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കാ​ന്‍ ത​യാ​റാ​യി​ല്ല. തു​ടര്‍​ന്ന്​ രാ​ജ​​​​െന്‍റ മൃ​ത​ദേ​ഹം വൈ​ദ്യു​തി ശ്​​മ​ശാ​ന​ത്തി​ലേ​ക്കു​ത​ന്നെ മാ​റ്റി. ഉച്ചക്ക്​ സംസ്​കരിക്കാന്‍ തുടങ്ങിയ മൃതദേഹം വൈകീട്ട്​ നാലു മണിയായിട്ടും കത്തിത്തീര്‍ന്നിരുന്നില്ല.

ഇ​തി​നി​ടെ​യാ​ണ് ചെ​ക്യാ​ട്​ സ്വ​ദേ​ശി അ​ശോ​ക​​​െന്‍റ മൃതദേഹം ശ്​മശാനത്തിലെത്തിച്ചത്​. വൈദ്യുതി ശ്​മശാനത്തില്‍ സംസ്​കരിക്കാനാവാത്തതോടെ ന​ഗ​ര​സ​ഭ ഹെ​ല്‍​ത്ത്​ ഒാ​ഫി​സ​ര്‍ ഡോ. ​ആ​ര്‍.​എ​സ്. ഗോ​പ​കു​മാ​ര്‍ ജി​ല്ല ക​ല​ക്​​ട​ര്‍ യു.​വി. ജോ​സ്, മേ​യ​ര്‍ തോ​ട്ട​ത്തി​ല്‍ ര​വീ​ന്ദ്ര​ന്‍ എ​ന്നി​വ​രു​മാ​യി ച​ര്‍​ച്ച​ചെ​യ്​​ത് സ്വ​കാ​ര്യ ഏ​ജ​ന്‍​സി​യാ​യ ​െഎ​വ​ര്‍​മ​ഠ​ത്തെ ബ​ന്ധ​പ്പെ​ട്ട്​ ശ്​​മ​ശാ​ന വ​ള​പ്പി​ല്‍ പ്ര​ത്യേ​ക ചൂ​ള ഒ​രു​ക്കി മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കുകയായിരുന്നു. ​മൃ​ത​ദേ​ഹം സം​സ്​​ക​രി​ക്കാ​ന്‍ വി​സ​മ്മ​തി​ച്ച​തി​നെ​തി​രെ വി​വി​ധ കോ​ണു​ക​ളി​ല്‍​നി​ന്ന്​ വി​മ​ര്‍​ശ​മു​യ​ര്‍​ന്നിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *