മൂസയുടെ മയ്യിത്ത് ഖബറടക്കിയത് ​കോഴിക്കോട്​ കണ്ണംപറമ്ബ്​ ശ്​മശാനത്തില്‍

കോഴിക്കോട്​: നിപ വൈറസ്​ ബാധിച്ച്‌​ കോഴിക്കോട്ട്​ സ്വകാര്യ ആശുപത്രിയില്‍ മരിച്ച പേരാ​മ്ബ്ര പന്തീരിക്കര സ്വദേശി വളച്ചുകെട്ടി വീട്ടില്‍ മൂസയുടെ മയ്യിത്ത്​ കോഴിക്കോട്​ കണ്ണംപറമ്ബ്​ ശ്​മശാനത്തില്‍ ഖബറടക്കി. ജില്ല ഭരണകൂടത്തി​​െന്‍റയും ആരോഗ്യവകുപ്പി​​െന്‍റയും കടുത്ത നിയന്ത്രണമുള്ളതിനാല്‍ അടുത്ത ബന്ധുക്കളും ഉറ്റ മിത്രങ്ങളും മാത്രമാണ്​ ഖബറടക്കല്‍ ചടങ്ങിലും നമസ്​കാരത്തിലും പ​െങ്കടുത്തത്​.

വൈറസ്​ പരക്കാന്‍ ഇടയുള്ളതിനാല്‍ വ്യാഴാഴ്​ച രാവിലെ മരിച്ച മൂസയുടെ മൃതദേഹം ജന്മനാട്ടിലേക്ക്​ കൊണ്ടുപോകുന്നത്​ അധികൃതര്‍ വിലക്കിയിരുന്നു. ഇതിനാലാണ്​ നഗരത്തിലെ കണ്ണംപറമ്ബ്​ ശ്​മശാനത്തില്‍ മറവ്​ ചെയ്യാന്‍ തീരുമാനിച്ചത്​. ഇത്തരം മൃതദേഹം സംസ്​കരിക്കുന്നതിന്​ ലോകാരോഗ്യ സംഘടനയുടെ പ്രോ​േട്ടാക്കോള്‍ പ്രകാരമുള്ള എല്ലാ നിര്‍ദേശങ്ങളും പാലിച്ചായിരുന്നു സംസ്​കാര ചടങ്ങ്​.

വായു കടക്കാത്ത ഇരട്ട കവറില്‍ പൊതിഞ്ഞ്​ പത്തടി താഴ്​ചയുള്ള ഖബറില്‍ മറമാടാനായിരുന്നു അധികൃതരുടെ നിര്‍ദേശം. ഇതിനാല്‍ ആറടി താഴ്​ചയുള്ള ഖബര്‍ നാലടി കൂടി കുഴിച്ച്‌​ കല്ല്​വെച്ച്‌​ പടവ്​ ചെയ്​താണ്​ ഖബരൊരുക്കിയത്​. ചടങ്ങില്‍ എത്തിയവര്‍ക്കെല്ലാം കടുത്ത സുരക്ഷാ സംവിധാനവുമൊരുക്കിയിരുന്നു. ആശുപത്രിയില്‍ നിന്ന്​ ആംബുലന്‍സില്‍ കണ്ണംപറമ്ബ്​ ഖബര്‍സ്​ഥാ​​െന്‍റ കവാടത്തിലെത്തിച്ച മൃതദേഹം കോഴിക്കോട്​ കോര്‍പറേഷന്‍ ഹെല്‍ത്ത്​ ഒാഫിസര്‍ ഡോ. ആര്‍.എസ്​. ഗോപകുമാറും സഹ ഉദ്യോഗസ്​ഥരും അടുത്ത ബന്ധുക്കളായ നാലുപേരും ചേര്‍ന്ന്​ ഏറ്റുവാങ്ങി. ഇവരൊക്കെയും അതീവ സുരക്ഷാ സംവിധാനത്തിലുള്ള പ്രത്യേക വസ്​ത്രവും ഗ്ലൗസും മാസ്​കും എല്ലാം ഉപയോഗിച്ചിരുന്നു.

മൃതദേഹത്തിന്​ അഞ്ച്​ മീറ്റര്‍ അകലെ നിന്നാണ്​ മയ്യിത്ത്​ നമസ്​കാരവും പ്രാര്‍ഥനയും നടത്തിയത്​. മൂസയുടെ അവശേഷിക്കുന്ന മകന്‍ മുത്തലിബും സഹോദരന്‍ മൊയ്​തുവും ഉറ്റ സുഹൃത്തുക്കളും അടുത്ത ബന്ധുക്കളും ചടങ്ങിന്​ എത്തിയിരുന്നു. കണ്ണംപറമ്ബ്​ പളളി കമ്മിററി ഭാരവാഹികള്‍ ചടങ്ങിന്​ എല്ലാ സൗക​ര്യങ്ങളും ചെയ്​ത്​ അവസാനം വരെ ഉണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *