കോഴിക്കോട്: സാഹിത്യകാരന്‍ അക്ബര്‍ കക്കട്ടില്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ന്യുമോണിയ ബാധയെ തുടര്‍ന്ന് കഴിഞ്ഞ ഒരാഴ്ചയായി കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം. സംസ്‌കാരം ഇന്ന് വൈകിട്ട് അഞ്ചിന് കക്കട്ടില്‍ കണ്ടോത്തുകുനി ജുമാമസ്ജിദില്‍ നടക്കും.
ചെറുകഥ, നോവല്‍, ഉപന്യാസം എന്നീ വിഭാഗങ്ങളിലായി നിരവധി രചനകള്‍ നടത്തിയിട്ടുണ്ട്. നര്‍മം കലര്‍ന്ന ശൈലിയിലായിരുന്നു കക്കട്ടിലിന്റെ എഴുത്തുകള്‍. സ്‌ത്രൈണം, വടക്കു നിന്നൊരു കുടുംബ വൃത്താന്തം, സ്‌കൂള്‍ ഡയറി, സര്‍ഗ്ഗസമീക്ഷ തുടങ്ങിയവയാണ് പ്രധാന നോവലുകള്‍.
രണ്ടു തവണ കേരള സാഹിത്യഅക്കാദമി അവാര്‍ഡ് നേടിയിട്ടുണ്ട്്. മലയാളത്തിലെ പ്രഥമ അധ്യാപക സര്‍വീസ് സ്റ്റോറിയുടെ കര്‍ത്താവുമാണ് ഇദ്ദേഹം. നിലവില്‍ കേരള സാഹിത്യ അക്കാദമിയുടെ വൈസ് ചെയര്‍മാനാണ്.
