പി ജയരാജനെ കസ്റ്റഡിയില്‍ വേണ്ട

കണ്ണൂര്‍: കതിരൂര്‍ മനോജ് വധക്കേസ്സില്‍ തലശ്ശേരി കോടതിയില്‍ ഹാജരായ സി പി ഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജനെ കസ്റ്റഡിയില്‍ കിട്ടണമെന്ന സി ബി ഐ അപേക്ഷ പിന്‍വലിച്ചു. കോടതി ഒരുമാസം റിമാന്റ് ചെയ്ത പി ജയരാജനെ ആരോഗ്യപ്രശ്‌നങ്ങള്‍ കാരണം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികില്‍സയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മെഡിക്കല്‍ റിപ്പോര്‍ട്ട് കിട്ടാന്‍ വൈകുന്നതാണ് അപേക്ഷ പിന്‍വലിക്കുന്നതെന്നാണ് സി ബി ഐ കോടതിയെ അറിയിച്ചത്. എന്നാല്‍ സി ബി ഐ അപേക്ഷ കോടതി തള്ളുമെന്ന് മുന്‍കൂട്ടി കണ്ടാണ് സി ബി ഐ അപേക്ഷ പിന്‍ വലിക്കാന്‍ തയ്യാറായിട്ടുളളത്. ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ നിന്നും സൂപ്പര്‍സ്‌പെഷ്യാലിറ്റിയിലേക്ക് പി ജയരാജനെ മാറ്റിയിരുന്നു. ഇന്ന് വിശദമായ പരിശോധനക്ക് മെഡിക്കല്‍ ബോര്‍ഡ് തീരുമാനിച്ചിരിക്കയാണ് . ഇതിന്് ശേഷം മെഡിക്കല്‍ ബോര്‍ഡ് യോഗം ചേര്‍ന്ന് റിപ്പോര്‍ട്ട് തയ്യാറാക്കി ജയില്‍ സൂപ്രണ്ടിന് നല്‍കും. ഇതിനിടയിലാണ് തലശ്ശേരി കോടതിയില്‍ കസ്റ്റഡി അപേക്ഷ സി ബി ഐ പിന്‍വലിച്ചിട്ടുളളത്.

Leave a Reply

Your email address will not be published. Required fields are marked *